HOME
DETAILS

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടിവച്ചു, പിടികൂടാന്‍ ശ്രമം തുടരുന്നു

  
March 22, 2026 | 5:35 AM

muttikkomban-elephant-tranquilized-in-wayanad-capture-efforts-continue

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് മേഖലയെ ഭീതിയിലാഴ്ത്തുകയും യുവകര്‍ഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന താത്തൂര്‍ ടസ്‌കര്‍(ടി.ടി വണ്‍) എന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വെച്ചെങ്കിലും കൃത്യമായിരുന്നില്ല. ആന വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരുകയാണ്. 

ഡോക്ടറടക്കമുള്ള സംഘമാണ് കൊമ്പനായുള്ള തിരച്ചില്‍ നടത്തുന്നത്. ഇവര്‍ക്കൊപ്പം കുങ്കിയാനകളും സഹായത്തിനുണ്ട്. കൊമ്പനെ പിടികൂടാനുള്ള ഉത്തരവ് സി.സി.എഫില്‍ നിന്ന് ലഭിച്ചപ്പോള്‍ തന്നെ ടെക്നിക്കല്‍ കമ്മിറ്റി ചേര്‍ന്ന് ഓരോ ദൗത്യത്തിനുമായുള്ള സംഘങ്ങളെ നിയോഗിച്ചിരുന്നു.

കൊമ്പനെ പിടികൂടിയാല്‍ പാര്‍പ്പിക്കാനുള്ള കൊട്ടിലിന്റെ നിര്‍മാണം തിങ്കളാഴ്ച മുത്തങ്ങയില്‍ പൂര്‍ത്തിയായിരുന്നു. യൂക്കാലിപ്റ്റസ് മരങ്ങള്‍ ഉപയോഗിച്ചാണ് ആന തള്ളിയാല്‍ പോകാത്ത തരത്തില്‍ കൂട് ബലപ്പെടുത്തി നിര്‍മിച്ചിരിക്കുന്നത്. കൊമ്പനെ ലൊക്കേറ്റ ചെയ്ത ശേഷം സൗകര്യപ്രദമായ സ്ഥലത്തുവച്ചായിരിക്കും വീണ്ടും മയക്കുവെടി വയ്ക്കുക. 

കൊമ്പനെ ലോറിയില്‍ കയറ്റാന്‍ പറ്റുന്ന സ്ഥലത്തേക്ക് കുങ്കി ആനകളുടെ സഹായത്തോടെ എത്തിക്കും. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി മുത്തങ്ങയിലെത്തിച്ച് കുങ്കി ആനകളുടെ സഹായത്തോടെ കൂട്ടിലാക്കുന്ന തരത്തിലാണ് മിഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുട്ടിക്കൊമ്പനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് വടക്കനാട്, കരിപ്പൂര്, വള്ളുവാടി, പണയമ്പം, പള്ളിവയല്‍ മേഖലയിലെ കര്‍ഷകര്‍. ഇതിനിടയിലാണ് ഇക്കഴിഞ്ഞ മൂന്നിന് കൊമ്പന്‍ പച്ചാടിയില്‍ രജീവ് എന്ന യുവകര്‍ഷകനെ ആന കൊന്നത്. ഇതോടെ ഉയര്‍ന്ന പ്രതിഷേധത്തിനൊടുവിലാണ് കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ സി.സി.എഫ് ഉത്തരവിറക്കിയത്. വടക്കനാട് ഓനച്ചന്‍കവലയിലെ വനമേഖലയില്‍ കൊമ്പനെ കഴിഞ്ഞദിവസം കാണുകയും ചെയ്തിരുന്നു. കൊമ്പനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനംവകുപ്പ് സംഘം നിരീക്ഷിച്ചുവരുന്നുണ്ട്.

 

 

The wild elephant Muttikkomban, which had been causing fear in residential areas of Wayanad, has been tranquilized as part of efforts to capture it. Teams from the Kerala Forest Department are continuing operations to safely restrain and relocate the animal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  4 hours ago
No Image

യുദ്ധഭീതി: മൂന്നാഴ്ചക്കിടെ എയര്‍ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വിസുകള്‍

National
  •  4 hours ago
No Image

ബഹ്‌റൈന് സുരക്ഷാ കവചമൊരുക്കാൻ ബ്രിട്ടൻ; ഡ്രോൺ പ്രതിരോധത്തിന് സാങ്കേതിക വിദഗ്ധരെ അയക്കും

bahrain
  •  4 hours ago
No Image

ഖത്തർ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; യാത്രക്കാർക്കായി തിരച്ചിൽ തുടരുന്നു

qatar
  •  4 hours ago
No Image

എയിംസിൽ പത്തംഗ ഡോക്ടർമാരുടെ നിരീക്ഷണം; ഹരീഷ് റാണയുടെ ദയാവധ നടപടികൾ പൂർത്തിയാകുന്നു

National
  •  5 hours ago
No Image

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം; വി. കുഞ്ഞികൃഷ്ണനെതിരെ റൂറൽ എസ്പിക്കും കളക്ടർക്കും പരാതി നൽകി സിപിഎം

Kerala
  •  5 hours ago
No Image

കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗില്‍; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു

Kerala
  •  5 hours ago
No Image

കപ്പലുകൾക്ക് ഇന്ധനവും അവശ്യസാധനങ്ങളും ലഭ്യമാക്കാൻ പുതിയ പദ്ധതിയുമായി സഊദി തുറമുഖ അതോറിറ്റി

Saudi-arabia
  •  5 hours ago
No Image

ഇറാൻ സൈനിക അറ്റാഷെയെയും എംബസി ഉദ്യോഗസ്ഥരെയും പുറത്താക്കി സഊദി അറേബ്യ; 24 മണിക്കൂറിനകം രാജ്യം വിടാനും നിർദേശം

Saudi-arabia
  •  5 hours ago
No Image

ഷിഗല്ല ഭീതിയിൽ പെരുവയൽ; 51 പേർ നിരീക്ഷണത്തിൽ; ജില്ലയിൽ പക്ഷിപ്പനി പ്രതിരോധവും ശക്തം

Kerala
  •  5 hours ago