HOME
DETAILS

കാവേരി പ്രശ്‌നം: കര്‍ണാടക- തമിഴ്‌നാട് ബസ് സര്‍വിസ് വീണ്ടും നിര്‍ത്തി കര്‍ണാടകയില്‍ സംഘര്‍ഷം കനക്കുന്നു

  
backup
September 13 2016 | 16:09 PM

%e0%b4%95%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f-3


ഗൂഡല്ലൂര്‍: കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ കര്‍ണാടക- തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വിസ് വീണ്ടും നിര്‍ത്തിവച്ചു. തമിഴ്‌നാട്  ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തുടര്‍ച്ചയായി ഒമ്പത് ദിവസമായി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ട് ദിവസം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഭാഗികമായി തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും ഇന്നലെ മുതല്‍ അതും നിര്‍ത്തിവച്ചിരിക്കുകയാണ്.
കര്‍ണാടകയിലെ ബംഗളൂരു, മൈസൂര്‍, ചാംരാജ്‌നഗര്‍, മാണ്ഡ്യ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. നിരവധി വാഹനങ്ങള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി. പലഭാഗങ്ങളിലും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നത്. കാവേരി നദിയില്‍ നിന്ന് 15,000 ക്യൂസെക്‌സ് ജലം ഇരുപത് ദിവസത്തേക്ക് തമിഴ്‌നാടിന് നല്‍കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത കോടതി 12000 ക്യൂസെക്‌സ് ജലം 20 ഈമാസം വരെ നല്‍കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.
കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കര്‍ഷകരാണ് തെരുവിലിറങ്ങിയവരില്‍ അധികവും. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനങ്ങളെ പോലും പൊലിസ് അതിര്‍ത്തി കടത്തിവിടുന്നില്ല. അക്രമ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്നത് കാരണം കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്- കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായിരിക്കുന്നത്. കര്‍ണാകയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും പോകേണ്ട നിരവധി യാത്രക്കാര്‍ വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.  
ബലിപെരുന്നാള്‍ പ്രമാണിച്ച് മലപ്പുറം മേടലയില്‍ നിന്നും മൈസുരു, ബന്ദിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെത്തിയ സഞ്ചാരികള്‍ പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് യാത്ര ഊട്ടിയിലേക്കും വയനാട്ടിലേക്കും മാറ്റി. ഇന്നലെ ഉച്ചയോടെ ഗൂഡല്ലൂര്‍, ഊട്ടി, കൂന്നൂര്‍ ടൗണുകളില്‍ തമിഴ്‌നാട്ടുകാരെ കര്‍ണാകയില്‍ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് വിടുതലൈ ശിറുതൈ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഗൂഡല്ലൂരില്‍ ഊട്ടി- മൈസൂര്‍ ദേശീയ പാത ഉപരോധിച്ച പ്രവര്‍ത്തകരെ പിന്നീട് പൊലിസെത്തി അറസ്റ്റു ചെയ്ത് നീക്കി. തമിഴ്‌നാട്- കര്‍ണാടക ബസുകള്‍ അതിര്‍ത്തിയായ കക്കനഹള്ള വരെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ ഇവിടെയിറങ്ങി ബസുകള്‍ മാറിക്കയറിയാണ് ഇപ്പോള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്. കര്‍ണാടകയില്‍ നിന്നും ഗൂഡല്ലൂര്‍ വഴി കേരളത്തിലെ മലപ്പുറം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കര്‍ണാടക ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago