'ഗള്‍ഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിക്കും' ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയുമായി ഇറാന്‍. തങ്ങളുടെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിച്ചാല്‍ ലക്ഷ്യം സകല പരിധിയും ലംഘിച്ച് മുന്നോട്ട് പോകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
'ഇറാന്റെ ഇന്ധന, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ശത്രുക്കള്‍ ആക്രമിച്ചാല്‍, അമേരിക്കയുടെയും മേഖലയിലെ ഭരണകൂടത്തിന്റെയും എല്ലാ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും, വിവരസാങ്കേതികവിദ്യ സംവിധാനങ്ങളും ലക്ഷമിട്ടായിരിക്കും ഇറാന്റെ നീക്കം. ഗള്‍ഫ് മേഖലയിലെ ഉപ്പുവെള്ള പ്ലാന്റ് ഉള്‍പെടെയുള്ളവക്ക് നേരെ ആക്രമണമുണ്ടാവും'
ഇറാനിലെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സോള്‍ഫാഗാരിയയുടെ സന്ദേശത്തില്‍മുന്നറിയിപ്പ് നല്‍കുന്നു. ഗള്‍ഫ് മേഖലയിലെ 80 ശതമാനം കുടിവെള്ളവും ഈ പ്ലാന്റുകളില്‍ ശുദ്ധീകരിക്കുന്നതാണ്.
നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നും 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുമെന്നുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. 'നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ജലപാത പൂര്‍ണമായും തുറന്നില്ലെങ്കില്‍, ഇറാനിയന്‍ വൈദ്യുത നിലയങ്ങളെ അമേരിക്ക അക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യും- ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഭീഷണി മുഴക്കി.
അതിനിടെ ഇസ്റാഈലിനെ നേരെ ഇറാന്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. തെക്കന്‍ ഇസ്റാഈലിലെ ഡിമോണ, അറാദ് നഗരങ്ങളിലായിരുന്നു ആക്രമണം. 'യുദ്ധത്തിന്റെ ദുഷ്‌കരമായ സായാഹ്നം' എന്നാണ് ബിന്യമിന്‍
നെതന്യാഹു പ്രതികരിച്ചത്. നൂറിലേറെ പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യു.എസ്, ഇസ്റാഈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം ഇറാനില്‍ 2,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
iran reacts strongly to donald trump’s warning about attacking gulf infrastructure, signaling rising tensions and potential escalation in the middle east.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."