HOME
DETAILS

തിരിച്ചടികൾ തുടരുന്നു; പരിശീലകൻ കറ്റാലയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ് 

  
March 22, 2026 | 12:52 PM

Kerala Blasters sack coach David catala

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് മാനേജ്മെന്റിന്റെ ഈ തീരുമാനം. കറ്റാലയുടെ പകരക്കാരൻ ആരാവുമെന്നതിനെക്കുറിച്ച് ക്ലബ് ഇതുവരെ അപ്ഡേറ്റ് ഒന്നും പുറത്തു വിട്ടിട്ടില്ല. 

ഈ സീസണിൽ ഇതുവരെ ഒറ്റ മത്സരത്തിൽ പോലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. ആറ് മത്സരങ്ങളിൽ നിന്നും ഒരു സമനില മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. അഞ്ചു മത്സരങ്ങൾ കറ്റാലയുടെ കീഴിൽ കേരളം പരാജയപ്പെടുകയും ചെയ്തു. നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീം ഐലീഗിലേക്ക് തരംത്താഴ്ത്തപ്പെടും. റെലഗേഷൻ ഭീഷണി നേരിടുന്ന ബ്ലാസ്റ്റേഴ്സിന് ഇനി ലീഗിൽ ശക്തമായ തിരിച്ചു വരവ് തന്നെ നടത്തേണ്ടി വരും. 

മുൻ സ്പാനിഷ് താരമായ ഡേവിഡ് കറ്റാലയെ ഒരു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചത്. മിഖായേൽ സ്റ്റാറെക്ക്‌ പകരക്കാരനായാണ് കറ്റാല ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റിരുന്നത്. 

സ്പെയ്നിലും സ്പ്രെയ്‌സസിലുമായി 500ലധികം ഫുട്ബോൾ മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള താരമായിരുന്നു ഡേവിഡ് കറ്റാല. ഫുട്ബാളിൽ സെൻട്രൽ ഡിഫൻഡറായാണ് കറ്റാല കളിച്ചിട്ടുള്ളത്. സൈപ്രസ് ക്ലബ്ബുകളായ എഇകെ ലർനാക, അപ്പൊളോൻ ലിമോസോൺ എന്നീ ടീമുകളുടെ പരിശീലകനായി ഡേവിഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ക്രോയേഷ്യൻ ലീഗിലും വ്യത്യസ്ത ടീമുകളെ ഡേവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 

Kerala Blasters have sacked coach David Katala. The management's decision comes after the Blasters' poor performance this season of the Indian Super League. The club has not yet released any update on who will replace Katala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-ാം വയസ്സിൽ ക്രിക്കറ്റ് വിസ്മയം; അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തിൽ സെഞ്ച്വറി; ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് റുവാണ്ടൻ താരം

Cricket
  •  3 hours ago
No Image

ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ച് ജിസിസി; അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

uae
  •  3 hours ago
No Image

ശബരിമല യുവതീ പ്രവേശനം: വിലക്ക് തുടരണമെന്ന് തന്ത്രി സുപ്രീം കോടതിയിൽ; ആചാരസംരക്ഷണം വേണമെന്ന് പന്തളം കൊട്ടാരവും

Kerala
  •  3 hours ago
No Image

യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമം: രണ്ടുപേരെ സാഹസികമായി പിടികൂടി പൊലിസ്

crime
  •  3 hours ago
No Image

ജന്നുസാനില്‍ വീടിന് തീപിടിത്തം: രണ്ട് കുട്ടികളടക്കം മൂന്ന് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

bahrain
  •  3 hours ago
No Image

യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ; നാല് ബാലിസ്റ്റിക് മിസൈലുകളും 25 ഡ്രോണുകളും തകർത്ത് യുഎഇ പ്രതിരോധ സേന

uae
  •  3 hours ago
No Image

നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വയോധിക മരിച്ചു

Kerala
  •  3 hours ago
No Image

കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  3 hours ago
No Image

ചെറ്റയെന്ന് വിളിച്ചതില്‍ അഭിമാനം; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ജി സുധാകരന്റെ മറുപടി

Kerala
  •  5 hours ago
No Image

മന്ത്രി പി പ്രസാദിന് ഗുരുത്വമില്ല; വിജയം തുലാസില്‍: ജി സുധാകരന്‍

Kerala
  •  5 hours ago