ആദിവാസി കോളനിയില്‍ ഓണക്കോടി വിതരണം
പുല്‍പള്ളി: വന മധ്യത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ആദിവാസി കോളനിയില്‍ ഓണക്കോടിയുമായി വയനാട് സിറ്റി ക്ലബ് പ്രവര്‍ത്തകരെത്തി.
പ്രാക്തന ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക വിഭാഗക്കാര്‍ മാത്രം താമസിക്കുന്ന പുല്‍പള്ളി പഞ്ചായത്തിലെ ചുള്ളിക്കാട് ആദിവാസി കോളനിയിലാണ് പുതുവസ്ത്രങ്ങളും മധുര പലഹാരങ്ങളുമായി സിറ്റി ക്ലബ് പ്രവര്‍ത്തകര്‍ എത്തിയത്.
വനാന്തര്‍ഭാഗത്ത് വന്യമൃഗങ്ങളോട് പോരടിച്ച് ജീവിക്കുന്ന ഇവിടുത്തെ കുടുംബങ്ങളെ കാലങ്ങളായി അധികൃര്‍ അവഗണിക്കുകയാണ്. വാസയോഗ്യമായ വീടുകളടക്കമുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഇവിടെയില്ല.
പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഇവര്‍ ദുരിതജീവിതമാണ് നയിക്കുന്നത്. ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമടക്കം ഓണക്കോടികള്‍ സമ്മാനിച്ചു. പരിപാടിയുടെ ഉദ്ഘാടനം പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാറും പുല്‍പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശും സംയുക്തമായി നിര്‍വഹിച്ചു.
എന്‍.യു ഉലഹന്നാന്‍, ബെന്നി മാത്യു, സി.ഡി ബാബു, കെ.ആര്‍ ജയരാജ്, പി.എ ഡീവന്‍സ്, ജോര്‍ജ് തട്ടാമപറമ്പില്‍, ജോസ് കണ്ടംതുരുത്തി, ജോസ് നെല്ലേടം എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."