HOME
DETAILS

അദ്ദേഹത്തെ ഒഴിവാക്കിയത് കൊണ്ടാണ് ഡൽഹിക്ക് കിരീടം കിട്ടാത്തത്: ഇർഫാൻ പത്താൻ 

  
March 23, 2026 | 6:48 AM

irfan pathan talks why delhi capitals didnt won trophy in ipl

ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 19ാം സീസണ് മാർച്ച് 28ന് തുടക്കമാവും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വരാനിരിക്കുന്ന മാസങ്ങളിൽ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐപിഎൽ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തുവിടുക.

തെരഞ്ഞെടുപ്പ് സമയങ്ങളിൽ മത്സരങ്ങൾ സുഖകരമായ രീതിയിൽ നടക്കുന്നതിനും യാത്ര താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങളും നടക്കും. 

ഇപ്പോൾ ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐപിഎലിൽ ഡൽഹി ക്യാപ്പിറ്റൽസിന്‌ കിരീടം നേടാനാവാത്തിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനെ പോലുള്ള മികച്ച താരത്തെ ടീമിൽ നിലനിർത്താൻ സാധിക്കാതെ പോയതാണ് ഡൽഹിക്ക് ഇത്രയും കാലം കിരീടം നേടാൻ കഴിയാത്തതെന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. ആന്ദ്രേ റസലിനെ പോലുള്ള താരങ്ങളും ഡൽഹിക്കുണ്ടായിരുന്നുവെന്നും ഇർഫാൻ പത്താൻ ചൂണ്ടിക്കാട്ടി. 

''ഞാൻ ടീമിൽ ഉണ്ടായിരുന്നപ്പോൾ ഇപ്പോൾ ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ എറിക് സിമ്മൺസ് ആയിരുന്നു പരിശീലകൻ. ടീമിൽ സ്ഥിരത കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ എബി ഡിവില്ലിയേഴ്സിനെ പോലുള്ള താരത്തെ കൈവിട്ടു. ഡൽഹിക്ക് ആന്ദ്രേ റസൽ ഉണ്ടായിരുന്നു. ആദ്യം മുതൽ എല്ലാം തുടങ്ങുക എളുപ്പമുള്ള കാര്യമല്ല. ഞാൻ റസലിനൊപ്പം ഡ്രസിങ് റൂം ചിലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ പ്ലെയിങ് ഇലവനിൽ സ്ഥിരമായി ഒരു സ്ഥാനം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല'' ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക രേഖയില്‍ ബിജെപി സീല്‍; കൂടുതല്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala
  •  7 days ago
No Image

മലപ്പുറം എടവണ്ണയിൽ ഇടമിന്നലേറ്റ് വയോധികൻ മരിച്ചു

Kerala
  •  7 days ago
No Image

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം മത്സരിക്കും

National
  •  7 days ago
No Image

സുഡാന് കൈത്താങ്ങായി സഊദി: ഖാർത്തൂമിൽ 2,800 ചാക്ക് മാവ് വിതരണം ചെയ്ത് കെ.എസ്.റിലീഫ്

Saudi-arabia
  •  7 days ago
No Image

ഇതിഹാസത്തെ വീഴ്ത്തി; ഓറഞ്ച് ആർമിക്കൊപ്പം ചരിത്രമെഴുതി ഇഷാൻ കിഷൻ

Cricket
  •  7 days ago
No Image

'സുധാകരൻ കരുത്തനായ പോരാളി'; കേരളത്തിൽ 100 സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  7 days ago
No Image

പികെ ശശി വഞ്ചകന്‍; പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാവും; മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

നിലവിലെ സാഹചര്യങ്ങളെ യുഎഇ നേരിടുന്നത് വിവേകത്തോടെയും സംയമനത്തോടെയും കൂടി: സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയുടെ ശബ്ദം ഒത്തുനോക്കാൻ കോടതിയുടെ അനുമതി തേടി ബിജെപി നേതാവ്

National
  •  7 days ago
No Image

അശ്വിൻ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു; പുതിയ റോളിൽ ഞെട്ടിക്കാൻ ഇതിഹാസം

Cricket
  •  7 days ago