HOME
DETAILS

ആരോഗ്യമന്ത്രിക്കെതിരെ പോരാട്ടം; അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ

  
Web Desk
March 23, 2026 | 7:10 AM

usha-funds-abin-varkey-election-deposit

ആറന്മുള: ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കിയത് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ ജോസഫിന്റെ കുടുംബം. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയാണ് ആറന്മുളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. 

ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറിന്റെ ഇരയാണ് ഉഷയെന്നും, ആരോഗ്യ വകുപ്പിനെതിരെയുള്ള ഇവരുടെ കുടുംബത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി നല്‍കിയ പണം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഞായറാഴ്ച വൈകീട്ടാണ് ഉഷ, ഭര്‍ത്താവ് ജോസഫ്, മകന്‍ ഷിബിന്‍ എന്നിവരില്‍ നിന്നും അബിന്‍ തുക ഏറ്റുവാങ്ങിയത്.

സര്‍ക്കാരിന്റെ അനാസ്ഥകാരണമാണ് തനിക്ക് 5 വര്‍ഷം വേദന സഹിച്ചു ജീവിക്കേണ്ടി വന്നതെന്നാണ് ഉഷയുടെ കുടുംബത്തിന്റെയും ആരോപണം.

2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉഷ ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്.

പിന്നീട് എക്‌സറേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. വേദന കാരണം വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എം.പി ഇടപെട്ടാണ് ഉഷയുടെ തുടര്‍ചികിത്സക്കായി സൗകര്യം ഒരുക്കിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 

 

In a striking protest against the Health Minister, Usha—who suffered after a surgical scissor was allegedly left inside her abdomen—has funded the election deposit for Abin Varkey. The move highlights her continued fight against alleged medical negligence and has brought renewed attention to accountability in the healthcare system, as well as its intersection with the ongoing election scenario.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹത്തെ ഒഴിവാക്കിയത് കൊണ്ടാണ് ഡൽഹിക്ക് കിരീടം കിട്ടാത്തത്: ഇർഫാൻ പത്താൻ 

Cricket
  •  3 hours ago
No Image

വ്യാജ പ്രചാരണം: ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് എസ്.വൈ.എസ്

Kerala
  •  3 hours ago
No Image

'സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ല'; തോമസ് ഐസക്കിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമേശ് പിഷാരടി

Kerala
  •  3 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും; ഇംഗ്ലണ്ടിന് മുമ്പേ ഇന്ത്യയുടെ പോരാട്ടം മറ്റൊരു ടീമിനൊപ്പം

Cricket
  •  3 hours ago
No Image

വൈദ്യുത നിലയങ്ങള്‍ അക്രമിച്ചാല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചിടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  3 hours ago
No Image

ആഴ്സണലിനെ വീഴ്ത്തി ഇ.എഫ്.എൽ കിരീടം; മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പുതു ചരിത്രമെഴുതി ഗ്വാർഡിയോള 

Football
  •  4 hours ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം; പൊലിസ് കേസെടുത്തു

Kerala
  •  4 hours ago
No Image

പാചകവാതക ക്ഷാമം; സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക്

Kerala
  •  5 hours ago
No Image

ഇറാന് നേരെ വ്യാപക മിസൈല്‍ ആക്രമണവുമായി ഇസ്‌റാഈല്‍; ആക്രമണം ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 

International
  •  5 hours ago
No Image

എത്ര വോട്ടുകൾ കിട്ടും? പിഴവില്ലാതെ ബൂത്തുതലത്തിൽ കണക്കെടുക്കാൻ സി.പി.എം

Kerala
  •  5 hours ago