തട്ടിപ്പ് നടന്നോ എന്നറിയണമെങ്കില്‍ അന്വേഷണം വേണം; മഞ്ഞുമ്മല്‍ ബോയ്‌സ് തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് സുപ്രിംകോടതി
കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ കെ.വി വിശ്വനാഥന്‍, എസ്.വി ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സിനിമയുടെ നിര്‍മാതാവ് ബാബു ഷാഹിര്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. കേസില്‍ തട്ടിപ്പ നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടന്നാല്‍ മാത്രമേ പുറത്തുവരുകയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു. നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.
സിനിമയ്ക്ക് വേണ്ടി ഏഴ് കോടിരൂപ മുടക്കിയയാള്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമ നിര്‍മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിര്‍മാതാക്കള്‍ നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്.
ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിര്‍മാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിര്‍മാണ ചെലവ്. സിനിമക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ല. ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ത്ഥം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
The Supreme Court of India has refused to quash the alleged fraud case related to Manjummel Boys, stating that an investigation is necessary to determine whether cheating actually occurred. The court emphasized that the truth can only be established through proper inquiry, allowing the case to proceed further.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."