വിമര്‍ശനം അരാഷ്ട്രീയ നിലപാടിന്; രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കോമാളി പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണെന്നാണ് തോമസ് ഐസക് പറയുന്നത്. പലസ്തീന്‍ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമര്‍ശിച്ചതെന്നും കോമാളി പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.
തന്റെ പരാമര്‍ശം രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കില്‍ ഖേദം അറിയിക്കുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനേക്കുറിച്ച് മോശമായി ഒന്നും പറയാനല്ല താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ഉന്നയിക്കുന്ന ഡീല്‍ ആരോപണങ്ങള്‍ തോല്‍വി ഭയന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് എല്‍.ഡി.എഫ് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന 'ഡീല്‍' ആരോപണങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് തോമസ് ഐസക് 'കോമാളി' പ്രയോഗം നടത്തിയത്.
കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്നാണ് തോമസ് ഐസക് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ മറുപടിയുമായി പിഷാരടിയും എത്തിയിരുന്നു. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ പിഷാരടി, തനിക്ക് അതേ അഭിപ്രായസ്വാതന്ത്ര്യമുള്ളതോടൊപ്പംതന്നെ സംസ്‌കാരവുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
Thomas Isaac has expressed regret over his “clown” remark against Ramesh Pisharody. The comment had sparked criticism, with many calling it an inappropriate response to differing views. Isaac clarified that his criticism was directed at what he described as an apolitical stance, and not intended as a personal attack, easing tensions in the ongoing public debate
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."