HOME
DETAILS

കറ്റാലയുടെ പകരക്കാരനാര്? മുൻ ചാമ്പ്യൻ ടീമിന്റെ പരിശീലകനെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

  
March 23, 2026 | 7:17 AM

Who will replace catala Blasters eye former champion teams coach

കൊച്ചി: ഡേവിഡ് കറ്റാലക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ആരെത്തുമെന്ന ചർച്ചകളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മുൻ ബെംഗളൂരു എഫ്സി ആഷ്‌ലി വെസ്റ്റ് വുഡുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ പരിശീലകനായി ഇതിനു മുമ്പ് ആഷ്‌ലി വെസ്റ്റ് പ്രവർത്തിച്ചിട്ടുള്ളതിനാൽ ഈ അനുഭവ സമ്പത്ത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും. ഏപ്രിൽ അഞ്ചിനാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ പുതിയ പരിശീലകനെ ടീമിലെത്തിക്കാനാവും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. 

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ്   കറ്റാലയെ പരിശീലക സ്ഥാനത്തു നിന്നും ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്. ഈ സീസണിൽ ഇതുവരെ ഒറ്റ മത്സരത്തിൽ പോലും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. ആറ് മത്സരങ്ങളിൽ നിന്നും ഒരു സമനില മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. അഞ്ചു മത്സരങ്ങൾ കറ്റാലയുടെ കീഴിൽ കേരളം പരാജയപ്പെടുകയും ചെയ്തു.

നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീം ഐലീഗിലേക്ക് തരംത്താഴ്ത്തപ്പെടും. റെലഗേഷൻ ഭീഷണി നേരിടുന്ന ബ്ലാസ്റ്റേഴ്സിന് ഇനി ലീഗിൽ ശക്തമായ തിരിച്ചു വരവ് തന്നെ നടത്തേണ്ടി വരും. 

മുൻ സ്പാനിഷ് താരമായ ഡേവിഡ് കറ്റാലയെ ഒരു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചത്. മിഖായേൽ സ്റ്റാറെക്ക്‌ പകരക്കാരനായാണ് കറ്റാല ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റിരുന്നത്. 

സ്പെയ്നിലും സ്പ്രെയ്‌സസിലുമായി 500ലധികം ഫുട്ബോൾ മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള താരമായിരുന്നു ഡേവിഡ് കറ്റാല. ഫുട്ബാളിൽ സെൻട്രൽ ഡിഫൻഡറായാണ് കറ്റാല കളിച്ചിട്ടുള്ളത്. സൈപ്രസ് ക്ലബ്ബുകളായ എഇകെ ലർനാക, അപ്പൊളോൻ ലിമോസോൺ എന്നീ ടീമുകളുടെ പരിശീലകനായി ഡേവിഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ക്രോയേഷ്യൻ ലീഗിലും വ്യത്യസ്ത ടീമുകളെ ഡേവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യമന്ത്രിക്കെതിരെ പോരാട്ടം; അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ

Kerala
  •  2 hours ago
No Image

അദ്ദേഹത്തെ ഒഴിവാക്കിയത് കൊണ്ടാണ് ഡൽഹിക്ക് കിരീടം കിട്ടാത്തത്: ഇർഫാൻ പത്താൻ 

Cricket
  •  3 hours ago
No Image

വ്യാജ പ്രചാരണം: ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് എസ്.വൈ.എസ്

Kerala
  •  3 hours ago
No Image

'സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ല'; തോമസ് ഐസക്കിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമേശ് പിഷാരടി

Kerala
  •  3 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും; ഇംഗ്ലണ്ടിന് മുമ്പേ ഇന്ത്യയുടെ പോരാട്ടം മറ്റൊരു ടീമിനൊപ്പം

Cricket
  •  3 hours ago
No Image

വൈദ്യുത നിലയങ്ങള്‍ അക്രമിച്ചാല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചിടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  3 hours ago
No Image

ആഴ്സണലിനെ വീഴ്ത്തി ഇ.എഫ്.എൽ കിരീടം; മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പുതു ചരിത്രമെഴുതി ഗ്വാർഡിയോള 

Football
  •  4 hours ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം; പൊലിസ് കേസെടുത്തു

Kerala
  •  4 hours ago
No Image

പാചകവാതക ക്ഷാമം; സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക്

Kerala
  •  5 hours ago
No Image

ഇറാന് നേരെ വ്യാപക മിസൈല്‍ ആക്രമണവുമായി ഇസ്‌റാഈല്‍; ആക്രമണം ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 

International
  •  5 hours ago