കന്നുകാലി ഗവേഷണ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട്: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കറവ പശുക്കളില്‍ മാരകരോഗം പടര്‍ന്നുപിടിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്കെതിരേ കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി.
മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള മാരകരോഗമാണെന്ന അഭ്യൂഹം വ്യാപകമായിട്ടും ജനങ്ങളുടെയും കേന്ദ്രത്തിലെ തൊഴിലാളികളുടെയും ആശങ്കകള്‍ അകറ്റാനോ ബോധവല്‍ക്കരണം നടത്താനോ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
പ്രതിഷേധ മാര്‍ച്ച് യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, മണ്ഡലം ട്രഷറര്‍ കെ.ടി അബ്ദുല്ല, എ.കെ കുഞ്ഞയമു, പി.എം മുസ്തഫ, സി.ടി ജംഷാദ്, റഫീഖ് കൊങ്ങത്ത്, ഒ.ഷിഹാബ്, ഉസ്മാന്‍ എരേരത്ത്, നാസര്‍ നാലകത്ത്, ടി.ഫസലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."