HOME
DETAILS

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

  
May 09, 2026 | 10:24 AM

6-year-old girl sexually assaulted on moving train kollam native arrested

പുനലൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 46-കാരൻ പിടിയിൽ. കൊല്ലം അയത്തിൽ ഗാന്ധിനഗർ വടക്കേതിൽ സാനിഷിനെയാണ് പുനലൂർ റെയിൽവേ പൊലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം-ചെങ്കോട്ട പാതയിൽ പാലരുവി എക്സ്പ്രസ്സിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:

തമിഴ്‌നാട് സ്വദേശിയായ ആറുവയസുകാരിയാണ് പീഡനത്തിന് ഇരയായത്. കുടുംബത്തോടൊപ്പം എടത്വാ പള്ളിയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു പെൺകുട്ടി. ജനറൽ കമ്പാർട്ട്‌മെന്റിൽ മുത്തച്ഛനൊപ്പം നിലത്ത് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി ബലമായി അടുത്ത കമ്പാർട്ട്‌മെന്റിലേക്ക് എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

നിർണ്ണായകമായത് യാത്രക്കാരിയുടെ ഇടപെടൽ

പ്രതിയുടെ അതിക്രമം ശ്രദ്ധയിൽപ്പെട്ട സഹയാത്രിക പകർത്തിയ ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. ഇവർ ഉടൻ തന്നെ വിവരം റെയിൽവേ പൊലിസിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് പുനലൂർ റെയിൽവേ പൊലിസ് എസ്.എച്ച്.ഒ. പി.കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. പിടിയിലായ സാനിഷ് മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലിസ് വ്യക്തമാക്കി.

സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ദീലീപ്, പ്രേംകുമാർ, വിനോദ്കുമാർ, എം. രതീഷ്, സിവിൽ പൊലിസ് ഓഫീസർമാരായ ധനീഷ്, കണ്ണൻ, ഷാഫി, രതീഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

A 46-year-old man from Kollam was arrested for sexually assaulting a six-year-old girl on the Palaruvi Express. The incident occurred near Punalur while the child, a Tamil Nadu native, was sleeping on the floor with her grandfather.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  2 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  2 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  2 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  2 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  2 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  2 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  2 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  2 days ago