HOME
DETAILS

അടർക്കളത്തിൽ മന്ത്രിയും എം.എൽ.എയും

  
അഷ്റഫ് കൊണ്ടോട്ടി
March 24, 2026 | 4:39 AM

Minister and MLA in a fight

മലപ്പുറം: താനൂർ നിയോജകമണ്ഡലത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രി വി അബ്ദുറഹ്‌മാൻ തിരൂർ മണ്ഡലത്തിലേക്കു ചേക്കേറിയതോടെയാണ് മണ്ഡലത്തിൽ മത്സരം മുറുകുന്നത്. സിറ്റിങ് എം.എൽ.എ മുസ്ലിംലീഗിലെ കുറുക്കോളി മൊയ്തീനാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇരുവരും മണ്ഡലത്തിലുള്ളവർ. മലപ്പുറത്ത് എം.എൽ.എമാർ നേർക്കുനേർ മത്സരിക്കുന്ന ഏക മണ്ഡലം കൂടിയാണ് തിരൂർ. 

കുറുക്കോളി മൊയ്തീൻ രണ്ടാം തവണയാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. വി അബ്ദുറഹ്‌മാൻ 2016ലും, 2021ലും താനൂരിൽനിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച് കായിക, വഖ്ഫ്, ഹജ്ജ് തീർഥാടന, തപാൽ, റെയിൽവേ വകുപ്പ് മന്ത്രിയായി. എന്നാൽ സ്വതന്ത്ര പരിവേശം ഒഴിവാക്കി ഇത്തവണ തിരൂരിൽ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിലാണ്. 

നേരത്തെ തിരൂർ നഗരസഭാ കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു അബ്ദുറഹ്‌മാൻ. സ്വന്തം നാട്ടിൽ മത്സരിച്ച് സീറ്റ് പിടിക്കുക എന്ന ലക്ഷ്യവുമായാണ് താനൂരിൽനിന്ന് തിരൂരിലേക്കുള്ള മണ്ഡലമാറ്റം. 

ജന്മനാട്ടിൽ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലം മാറി മത്സരിക്കുന്നതെന്ന് അബ്ദുറഹ്‌മാൻ പറയുമ്പോൾ 247 കോടിയുടെ വികസനമാണ് തിരൂരിൽ കൊണ്ടുവന്നതെന്ന് കുറുക്കോളി മൊയ്തീനും പറയുന്നു. തിരൂർ നഗരസഭയും വെട്ടം, തലക്കാട്, തിരുന്നാവായ, ആതവനാട്, കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളും ചേർന്നതാണ് തിരൂർ മണ്ഡലം. മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് യു.ഡി.എഫാണ്. അതുകൊണ്ടുതന്നെ എൽ.ഡി.എഫിന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും.

തിരൂർ നിയമസഭാ ചരിത്രത്തിൽ 16 തവണ നടന്ന തെരഞ്ഞെടുപ്പിൽ 15 തവണയും വിജയിച്ചത് മുസ്ലിംലീഗ് സ്ഥാനാർഥികളാണ്. 2006ൽ മാത്രം മുസ്ലിം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീർ സി.പി.എമ്മിലെ പി.പി അബ്ദുല്ലക്കുട്ടിയോട് പരാജയപ്പെട്ടു. 

ആകെ വോട്ടർമാർ:2,52,575

സ്ത്രീ: 1,25,965

പുരുഷൻ    :1,26,597

ട്രാൻസ് ജെൻഡർ:13

2021 നിയമസഭ തെരഞ്ഞെടുപ്പ്

ആകെ വോട്ട് : 2,29,493

പോൾ ചെയ്തത്:1,70,851

കുറുക്കോളി മൊയ്തീൻ (ലീഗ്)    : 82,314

ഗഫൂർ പി. ലില്ലീസ് (സി.പി.എം.)    : 75,100

ഡോ.അബ്ദുസലാം (ബി.ജെ.പി): 9097

അശ്റഫ് (എസ്.ഡി.പി.ഐ):2712

മൊയ്തീൻ മീന്താരകത്ത് (സ്വ): 477

നോട്ട :417

ഭൂരിപക്ഷം: കുറുക്കോളി മൊയ്തീൻ    :7214

2016 നിയമസഭ തെരഞ്ഞെടുപ്പ്

ആകെ വോട്ട്-204129

പോൾ ചെയ്തത്-156792

സി മമ്മുട്ടി -(മുസ്‌ലിം ലീഗ്)-73,432

ഗഫീർ പി ലില്ലീസ് (സി.പി.എം)-66371

ഭൂരിപക്ഷം -സി മമ്മുട്ടി -(മുസ്‌ലിം ലീഗ്)-7061

2024 ലോക്സഭ

എം.പി. അബ്ദുസ്സമദ് സമദാനി (ലീഗ്):99468

കെ.എസ്. ഹംസ (സി.പി.എം.): 49138

നിവേദിത സുബ്രഹ്‌മണ്യൻ (ബി.ജെ.പി): 12592

ഭൂരിപക്ഷം-എം.പി. അബ്ദുസ്സമദ് സമദാനി:50,330

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി കസേരയ്ക്കായി വഴക്കിനില്ല, ലക്ഷ്യം വിജയം മാത്രം'; പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍

Kerala
  •  2 hours ago
No Image

മഞ്ചേശ്വരത്ത് ത്രികോണപ്പോരാട്ടം

Kerala
  •  2 hours ago
No Image

ഇറാന്‍ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍-യു.എസ് ആക്രമണം; നീക്കം ട്രംപിന്റെ 'സമാധാന പ്രഖ്യാപന'ത്തിന് പിന്നാലെ?  

International
  •  2 hours ago
No Image

തളിപ്പറമ്പിൽ ആര് 'ഗോവിന്ദ'യാകും; പി.കെ ശ്യാമളയും ടി.കെ ഗോവിന്ദനും നേർക്കുനേർ

Kerala
  •  2 hours ago
No Image

'മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, ആവേശത്തില്‍ സംഭവിച്ചതാണ്': ഖേദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകന്‍ ദാസ് പി ജോര്‍ജ്

Kerala
  •  2 hours ago
No Image

പേരാവൂർ പോര്; കളംപിടിക്കാൻ കരുത്തർ

Kerala
  •  2 hours ago
No Image

110 കോടി ദിര്‍ഹമിന്റെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്‌കോളര്‍ഷിപ്പ്: മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

uae
  •  3 hours ago
No Image

കോട്ട കാക്കാൻ റിയാസ്; അട്ടിമറിക്കാൻ അൻവർ

Kerala
  •  3 hours ago
No Image

'ചോദ്യം വീട്ടില്‍ പോയി ചോദിക്കൂ'; കോന്നിയില്‍ പ്രസംഗത്തിനിടെ മൈക്കിലൂടെ മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

അനുമതിയില്ലാതെ പേരും ശബ്ദവും ചിത്രവും ഉപയോഗിക്കുന്നതിനെതിരെ മോഹന്‍ലാല്‍; ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 hours ago