വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്
വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പനക്കായി എത്തിച്ച പന്ത്രണ്ടര കിലോ കഞ്ചാവ് പിടികൂടി. പറവൂര്‍ പെരുവാരം പൂതയില്‍ വിനോദ് (46)നെയാണ് വടക്കേക്കര പൊലിസും, റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യപകമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഷോള്‍ഡര്‍ ബാഗുകളില്‍ പ്രത്യേക പാക്കറ്റുകളിലായാണ് പ്രതി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. വിനോദിനെതിരെ നേരത്തെയും വിവിധ സ്‌റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ രണ്ട് കിലോയിലധികം കഞ്ചാവ് കൈവശം വെച്ചതിന് കോതമംഗലം എക്‌സൈസില്‍ മയക്കുമരുന്ന് കേസും, നോര്‍ത്ത്, പറവൂര്‍ പൊലിസ് സ്‌റ്റേഷനുകളില്‍ അടിപിടി കേസുകളുമുണ്ട്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിന് വേണ്ടി കസ്റ്റഡിയില്‍ വാങ്ങും.
12.5 kg of cannabis meant for sale to students seized. vinod (46) from peruvaaram pootha in paravur was arrested by vadakkekara police along with the rural district dansaf team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."