HOME
DETAILS

ബഹ്‌റൈനിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; വൻ ദുരന്തം ഒഴിവായി, വീട് നിർമിച്ചത് 1979 ൽ

  
March 27, 2026 | 2:54 AM

Ceiling collapse during rain raises concern over safety in Bahrain

മനാമ : കനത്ത മഴയെത്തുടർന്ന് ഈസാ ടൗണിൽ പഴയ വീടിന്റെ മേൽക്കൂര തകർന്നുവീണു. അപകടസമയത്ത് കുടുംബം വീട്ടിലില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തോടെ കാലപ്പഴക്കം ചെന്ന ഈ പ്രദേശത്തെ മറ്റ് വീടുകളുടെ സുരക്ഷയെക്കുറിച്ചും നാട്ടുകാർക്കിടയിൽ ആശങ്കയുയർന്നിട്ടുണ്ട്. 

ബ്ലോക്ക് 814, റോഡ് 1428-ലാണ് സംഭവം. ബാപ്‌കോ എനർജീസ് ജീവനക്കാരനായ ഹമദ് അൽ ബഹ്‌രി (32), ഭാര്യ (29), രണ്ടു വയസ്സുള്ള മകൻ എന്നിവർ താമസിച്ചിരുന്ന വീടിന്റെ ഗാരേജിന്റെ മേൽക്കൂരയാണ് തകർന്നത്. 1978-ൽ നിർമ്മിച്ച വീടാണിത്. രാത്രി പെയ്ത മഴയിൽ വെള്ളം കെട്ടിനിന്ന് തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതാണ് മേൽക്കൂര തകരാൻ കാരണമായത്. 

റമദാൻ, ചെറിയ പെരുന്നാൾ എന്നിവയ്ക്കായി ഹിദ്ദിലുള്ള സഹോദരന്റെ വീട്ടിലായിരുന്നു കുടുംബം. ശനിയാഴ്ച വരെ അവിടെ തുടരാൻ തീരുമാനിച്ചതിനാലാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ഹമദ് പറഞ്ഞു. 2019 മുതൽ സാമൂഹിക ഭവന പദ്ധതി പ്രകാരമുള്ള വീടിനായി കാത്തിരിക്കുകയാണ് ഇദ്ദേഹം. തൽക്കാലം സഹോദരന്റെ വീട്ടിൽ തുടരുകയാണെങ്കിലും തന്റെ കുടുംബത്തിന് ശാശ്വതമായ ഒരു പരിഹാരമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സിവിൽ ഡിഫൻസ് അധികൃതർ നടത്തിയ പരിശോധനയിൽ ഈ വീട് താമസയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും സാമൂഹിക വികസന മന്ത്രാലയവും ഇവർക്ക് താൽക്കാലിക താമസസൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രദേശത്തെ നിരവധി പഴയ വീടുകൾ സമാനമായ ഭീഷണി നേരിടുന്നുണ്ടെന്ന് സതേൺ മുൻസിപ്പൽ കൗൺസിൽ അംഗം മുബാറക് ഫറജ് പറഞ്ഞു. ജീർണ്ണിച്ച വീടുകൾ പുതുക്കിപ്പണിയുകയോ പൊളിച്ചുമാറ്റുകയോ ചെയ്യണമെന്ന് കാണിച്ച് അധികൃതർക്ക് നേരത്തെ തന്നെ അപേക്ഷകൾ നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവിക്ക് അദ്ദേഹം നന്ദി അറിയിച്ചു. മറ്റൊരു കുടുംബത്തിന് കൂടി സമാനമായ ദുരനുഭവം ഉണ്ടാകാതിരിക്കാൻ പഴയ വീടുകളിൽ അടിയന്തര പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്ന് ഭവന, മുൻസിപ്പാലിറ്റി മന്ത്രാലയങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

English summary : A young Bahraini family has been forced to temporarily move in with relatives after parts of their inherited home in Isa Town collapsed following heavy rainfall early yesterday morning.

The incident occurred in Block 814, Road 1428, in one of the older residential pockets of the town, raising alarm over the safety of several ageing houses in the neighbourhood.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  2 days ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  2 days ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  2 days ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  2 days ago
No Image

മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

പലഹാരം വിറ്റും ജീവിക്കും; ​ഗതാ​ഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം

Kerala
  •  2 days ago
No Image

ചരിത്രത്തിലാദ്യമായി ഇഷാൻ കിഷൻ ഒന്നാമത്; അഭിഷേകിനെ വീഴ്ത്തി കരിയറിലെ സുവർണ്ണ നേട്ടം!

Cricket
  •  2 days ago
No Image

പൊലിസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്: കർശന നിർദേശവുമായി ഡിജിപി

Kerala
  •  2 days ago
No Image

എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍; നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം

Kerala
  •  2 days ago
No Image

ലോകത്ത് ഒന്നാമൻ; ലോകകപ്പ് ഇതിഹാസം തിരുത്തി ദെഷാംപ്‌സ്

Football
  •  2 days ago