HOME
DETAILS

മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; പത്ത് മരണം, 31 പേർക്ക് പരുക്ക്

  
March 27, 2026 | 5:18 AM

bus-pickup van collision in chhindwara 10 dead and 31 injured

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമായിരുന്നു സംഭവം. യാത്രക്കാരുമായി പോയ ബസും പിക്കപ്പ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പത്ത് പേർ മരിച്ചു, 31 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. 

ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, അപകടത്തിൽ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലും സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

അതേസമയം, സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹൻ യാദവ് ഇരകൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും, ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായം നൽകും. കൂടാതെ, പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മോഹൻ യാദവ് വ്യക്തമാക്കി. 

പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ജബൽപൂരിൽ നിന്നും പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ ഛിന്ദ്‌വാരയിലേക്ക് അയക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഛിന്ദ്‌വാര നഗരത്തിലെ പൊലിസ് ഗ്രൗണ്ടിൽ നടന്ന 105 വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ട സംഘം.

A tragic accident occurred near Simaria on Nagpur Road in Chhindwara, Madhya Pradesh, when a bus carrying passengers collided head-on with a pickup van on Thursday evening. Ten people lost their lives, and 31 were injured. The bus was returning from an event attended by Madhya Pradesh Chief Minister Mohan Yadav.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  3 days ago
No Image

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Kerala
  •  3 days ago
No Image

ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി; നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി, മതില്‍ തകര്‍ത്ത് തെങ്ങില്‍ ഇടിച്ചു

Kerala
  •  3 days ago
No Image

സണ്ണി ജോസഫിന്റെ പിന്തുണ കെ.സിക്ക് ; 63ല്‍ 47ഉം കൂടെ; എം.എല്‍.എമാര്‍ പിന്തുണ രേഖപ്പെടുത്തിയതിന്റെ വിവരം പുറത്തു വിട്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

Kerala
  •  3 days ago
No Image

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  3 days ago
No Image

മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല, ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല; സന്ദീപ് വാര്യർ

Kerala
  •  3 days ago
No Image

എലികളുടെ കാഷ്ഠത്തിലൂടെ രോഗപകര്‍ച്ച; എങ്ങനെയൊക്കെ മനുഷ്യരിലേക്ക് പകരും? എന്താണ് ഹാന്റ വൈറസ് ബാധ

Health
  •  3 days ago
No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  3 days ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  3 days ago