HOME
DETAILS

സഊദിയിൽ നിയമലംഘകർക്കെതിരേ കർശന നടപടി; ഒരാഴ്ചക്കിടെ പിടിയിലായത് 11,967 പേർ 

  
March 28, 2026 | 2:26 PM

saudi arrests 11967 illegal residents one week

റിയാദ്: സഊദി അറേബ്യയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 11,967 പേർ പിടിയിൽ. ഒരാഴ്ചക്കിടെ വിവിധ സർക്കാർ ഏജൻസികൾ വഴി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ഇതിൽ താമസ നിയമലംഘനത്തിന് 7,650 പേരും, അതിർത്തി സുരക്ഷാ ലംഘനത്തിന് 2,952 പേരും, തൊഴിൽ നിയമലംഘനത്തിന് 1,365 പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 1,140 പേരിൽ 71 ശതമാനവും എത്യോപ്യക്കാരാണ്. 26 ശതമാനം യമനികളും ബാക്കി 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അയൽരാജ്യങ്ങളിലേക്ക് അതിർത്തി കടക്കാൻ ശ്രമിച്ച 42 പേരെയും നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും നൽകിയ 17 പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റക്കാർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം റിയാൽ വരെ പിഴ എന്നിവ ലഭിച്ചേക്കാം.

കൂടാതെ കടത്താൻ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

"Saudi authorities arrested 11,967 individuals in a single week for residency, labor, and border security violations. The Ministry of Interior warned of strict penalties, including 15 years in prison and heavy fines for facilitating illegal entry."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങൾ ഒരാളെ ഇടിച്ചു, എൻജിന് തീപിടിച്ചു...'; പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം, ഡെൻവർ വിമാനത്താവളത്തിൽ നടുക്കം

International
  •  4 days ago
No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  4 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago