HOME
DETAILS

മധ്യേഷ്യയിൽ സമാധാന നീക്കം; സഊദി, തുർക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ നാളെ ഇസ്ലാമാബാദിൽ ഒത്തുചേരുന്നു

  
March 28, 2026 | 2:46 PM

pakistan saudi turkiye egypt summit islamabad peace talks

റിയാദ്: മധ്യേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി പാകിസ്ഥാന്റെ നേതൃത്വത്തിൽ നടക്കുന്ന നിർണായക ചതുർരാഷ്ട്ര ചർച്ചകൾക്ക് നാളെ (മാർച്ച് 29) തുടക്കമാകും. സഊദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഒത്തുചേരുന്നത്. തുർക്കിയിൽ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച, സാങ്കേതിക കാരണങ്ങളാലാണ് ഇസ്ലാമാബാദിലേക്ക് മാറ്റിയത്.

ഞായർ, തിങ്കൾ (മാർച്ച് 29, 30) ദിവസങ്ങളിലായാണ് കൂടിക്കാഴ്ച നടക്കുക. സ്ഥിരമായി സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള മാർഗങ്ങൾ യോ​ഗത്തിൽ ചർച്ചയാവും. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സന്ദേശങ്ങൾ കൈമാറുന്നതിൽ പാകിസ്ഥാൻ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോൺ സംഭാഷണം നടത്തിയതായും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാവില്ലെന്നും ഇഷാഖ് ദാർ വ്യക്തമാക്കി.

"Pakistan hosts a crucial four-nation meeting in Islamabad with foreign ministers from Saudi Arabia, Turkiye, and Egypt to resolve Middle East conflicts. The two-day summit aims to restore regional peace and follows high-level diplomacy between Pakistan and Iran."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  10 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  10 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  10 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  11 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  11 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  11 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  11 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  11 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  11 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  11 days ago