ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷ ഇല്ലാതായതോടെ വിദ്യാര്‍ഥികളുടെ ഫലം എങ്ങിനെ തീരുമാനിക്കും? മൂല്യനിര്‍ണയ രീതികള്‍ ഇങ്ങനെ
ദുബൈ: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സുരക്ഷാ ആശങ്കകള്‍ കാരണം ഗള്‍ഫ് രാജ്യങ്ങളിലും ഇറാനിലും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനാല്‍ മൂല്യനിര്‍ണയത്തിന് ബദല്‍ പദ്ധതി പ്രഖ്യാപിച്ചു.
പൂര്‍ത്തിയാക്കിയ പരീക്ഷകളിലെ മാര്‍ക്ക് നിലനിര്‍ത്താനും അല്ലാത്ത വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട് വര്‍ക്കുകള്‍, ഇന്റേണല്‍ അസസ്‌മെന്റ്, ലഭ്യമായ തിയറി മാര്‍ക്കുകള്‍ എന്നിവ സംയോജിപ്പിച്ചാണ് അന്തിമ ഗ്രേഡ് നിശ്ചയിക്കാനുമാണ് തീരുമാനം. പ്രീബോര്‍ഡ് പരീക്ഷകള്‍, ക്ലാസ് ടെസ്റ്റുകള്‍, മറ്റ് അക്കാദമിക് റെക്കോര്‍ഡുകള്‍ എന്നിവ മൂല്യനിര്‍ണയത്തിന് പരിഗണിക്കും.
സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലപ്രഖ്യാപനം ഒരുമിച്ച് സാധ്യമാക്കുന്നതിനും പശ്ചിമേഷ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് പ്രയാസമില്ലാത്ത വിധം അര്‍ഹമായ നീതി ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. നേരത്തേ 10ാം ക്ലാസ് മൂല്യനിര്‍ണയത്തിനും ഏതാണ്ട് സമാനമായ രീതി സി.ബി.എസ്.ഇ ആവിഷ്‌കരിച്ചിരുന്നു.
യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ പരീക്ഷകളാണ് തടസ്സപ്പെട്ടിരുന്നത്. സുരക്ഷാ ആശങ്കകള്‍ കാരണം ആദ്യം പരീക്ഷ മാറ്റിവച്ചെങ്കിലും പിന്നീട് നടത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവാതെ വന്നതോടെയാണ് റദ്ദാക്കേണ്ടി വന്നത്.
ഗണിതം, ഇംഗ്ലീഷ്, ചരിത്രം, ജീവശാസ്ത്രം തുടങ്ങിയ 70 അല്ലെങ്കില്‍ 80 മാര്‍ക്കിന്റെ തിയറി പരീക്ഷകള്‍ക്ക് പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ പാദവാര്‍ഷിക പരീക്ഷ, അര്‍ദ്ധവാര്‍ഷിക പരീക്ഷ, പ്രീബോര്‍ഡ് പരീക്ഷ എന്നിവയുടെ മാര്‍ക്ക് ഷീറ്റുകള്‍ സമര്‍പ്പിക്കണം.
ഏപ്രില്‍ 6 മുതല്‍ 13 വരെയാണ് സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കാനുള്ള ഇതിനുള്ള സമയം. സമര്‍പ്പിച്ചുകഴിഞ്ഞാല്‍, തിരുത്തലുകള്‍ അനുവദനീയമല്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി അപ്‌ലോഡ് ചെയ്യണം. ഇവയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച പരീക്ഷയിലെ സ്‌കോര്‍ ആയിരിക്കും അന്തിമ ഫലത്തിനായി കണക്കിലെടുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിക്കാനും കഴിയും.
2026 ഫെബ്രുവരിയില്‍ ഏതാനും പരീക്ഷകള്‍ നടന്നിരുന്നു. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, ഐടി, ബാങ്കിംഗ്, മാര്‍ക്കറ്റിങ്, എഐ, ഡാറ്റാ സയന്‍സ്, യോഗ എന്നിവയുള്‍പ്പെടെ ആകെ 27 വിഷയങ്ങളില്‍ പരീക്ഷ പൂര്‍ത്തിയാക്കാത്തവര്‍ക്ക് പുതിയ മൂല്യനിര്‍ണയ രീതി ബാധകമാവും.
പുതിയ മൂല്യനിര്‍ണയ രീതി പ്രകാരമുള്ള മാര്‍ക്ക് അന്തിമമായിരിക്കും. റീ വാല്യുവേഷന്‍ നല്‍കാനും 2026 ജൂലൈയില്‍ സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കാനും ഇവര്‍ക്ക് അവസരമുണ്ട്.
Englosh Summary: The Central Board of Secondary Education (CBSE) has introduced an alternative evaluation scheme for Class 12 students in Gulf countries (UAE, Saudi Arabia, Kuwait, Qatar, Oman, Bahrain) and Iran. This decision follows the cancellation of board exams due to regional security concerns, aiming to ensure students can pursue higher education without delay.
For the 27 subjects where exams could not be completed, final grades will be calculated based on practicals, project work, internal assessments, and previous academic records (quarterly, half-yearly, and pre-board exams). Marks from exams successfully conducted in February 2026 will be retained.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."