HOME
DETAILS

അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണില്‍ ഇറാന്റെ ആക്രമണ ശ്രമം; മിസൈല്‍ അവശിഷ്ടം പതിച്ച് അലുമിനിയം പ്ലാന്റിന് കേടുപാട്

  
Web Desk
March 29, 2026 | 1:57 AM

Emirates Global Aluminium says its KEZAD site damaged amid Gulf Tension

അബുദാബി: അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണില്‍ (Khalifa Economic Zones Abu Dhabi – KEZAD) നടന്ന ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയത്തിന്റെ (ഇ.ജി.എ) അല്‍ തവീല പ്ലാന്റിന് വ്യാപക നാശനഷ്ടം. ശനിയാഴ്ചയാണ് സംഭവം. അബൂദബിക്ക് മുകളില്‍ വെച്ച് മിസൈലുകള്‍ പ്രതിരോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ വ്യവസായ മേഖലയില്‍ പതിച്ചതാണ് അപകടകാരണമായത്. അവശിഷ്ടങ്ങള്‍ വീണ് പ്രദേശത്ത് തീപിടിത്തവുമുണ്ടായി.
സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വ്യവസായ മേഖലയിലുണ്ടായ മൂന്ന് തീപിടിത്തങ്ങള്‍ അധികൃതര്‍ വിജയകരമായി നിയന്ത്രണവിധേയമാക്കി. തങ്ങളുടെ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ ആരുടേയും നില ഗുരുതരമല്ലെന്നും ഇ.ജി.എ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇ.ജി.എ സി.ഇ.ഒ അബ്ദുല്‍നാസര്‍ ബിന്‍ കല്‍ബാന്‍ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നാണ് ഇ.ജി.എയുടെ കീഴിലുള്ള അല്‍ തവീല കോംപ്ലക്‌സ്. 2025ല്‍ 1.6 ദശലക്ഷം ടണ്‍ കാസ്റ്റ് മെറ്റലാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചത്. ഇതിന് പുറമെ ഉല്‍പ്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന അലുമിന റിഫൈനറിയും ഇതിനോട് ചേര്‍ന്നുണ്ട്. എണ്ണ, വാതക ഇതര മേഖലയില്‍ യു.എ.ഇയിലെ ഏറ്റവും വലിയ വ്യാവസായിക സ്ഥാപനമാണ് ഇ.ജി.എ. ലോകത്തെ ഏറ്റവും വലിയ 'പ്രീമിയം അലുമിനിയം' ഉല്‍പ്പാദകരും ഇവരാണ്.

അതേസമയം, സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വന്‍തോതിലുള്ള അലുമിനിയം ശേഖരം കപ്പലുകളിലൂടെയും വിദേശ രാജ്യങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലൂടെയും സുരക്ഷിതമാക്കിയിട്ടുള്ളതിനാല്‍ വിതരണത്തില്‍ തല്‍ക്കാലം വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പ്ലാന്റിലെ അറ്റകുറ്റപ്പണികള്‍ക്കും നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Summary: EGA's Al Taweelah site in Abu Dhabi sustained significant damage following Iranian missile and drone attacks. Debris from intercepted missiles caused fires and injuries, with six people hurt. The aluminium complex, a major production centre, is assessing the damage. EGA, a key industrial organisation, has substantial metal stocks which may mitigate near-term supply disruptions.
Emirates Global Aluminium (EGA) said its Al Taweelah site in Khalifa Economic Zone Abu Dhabi (KEZAD) sustained “significant damage” during Iranian missile and drone attacks on Saturday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് താരങ്ങൾക്ക് വിലക്ക്, പക്ഷെ മുഹമ്മദ് ആമിറിന് മുന്നിൽ ഐപിഎൽ വാതിൽ തുറന്നു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ട്വിസ്റ്റ് ഇതാണ്!

Cricket
  •  4 days ago
No Image

രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

uae
  •  4 days ago
No Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

crime
  •  4 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

National
  •  4 days ago
No Image

ദുബൈയിൽ റിക്കവറി ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

ഇന്ത്യയിൽ ഫിഫ ലോകകപ്പ് കാണാനാവില്ലേ? ദൂരദർശനും പിന്മാറി; 'അവകാശം വാങ്ങുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്' പ്രസാർ ഭാരതി; ആരാധകർ വലിയ ആശങ്കയിൽ

Football
  •  4 days ago
No Image

സമൂഹമാധ്യങ്ങളിൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 5 ലക്ഷം ദിർഹം പിഴയും ജയിലും; പ്രവാസികൾ അറിഞ്ഞിരിക്കണം യുഎഇയിലെ ഈ നിയമം

uae
  •  4 days ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

National
  •  4 days ago
No Image

ദുബൈയിൽ വാടക കുടിശ്ശികയുള്ളവർക്ക് ആശ്വാസം; ഒരു മില്യൺ ദിർഹത്തിന്റെ ദുരിതാശ്വാസ ഫണ്ട് അനുവദിച്ചു

uae
  •  4 days ago