HOME
DETAILS

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; യുവനടിയുടെ പീഡനപരാതിയിലാണ് പൊലിസ് നടപടി

  
Web Desk
March 31, 2026 | 4:48 PM

director ranjith arrested actress files sexual assault complaint in kerala kochi police take action 2026

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക പീഡനക്കേസിൽ പൊലിസ് അറസ്റ്റ് ചെയ്തു. നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയായ യുവനടി നൽകിയ പരാതിയിലാണ് നടപടി. ഇടുക്കി എസ്.പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പൊലിസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻ തന്നെ കൊച്ചി പൊലിസിന് കൈമാറും.

പരാതിക്ക് പിന്നിൽ ലൊക്കേഷനിലെ ദുരനുഭവം

നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും (SIT) താരം പരാതി നൽകിയിരുന്നു. രണ്ട് ദിവസം മുൻപ് വനിതാ പൊലിസ് സ്റ്റേഷനിൽ വെച്ച് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യമൊഴിയും (164) നൽകി. നടിയുടെ മൊഴിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റിലേക്ക് നീങ്ങാൻ പൊലിസ് തീരുമാനിച്ചത്.

അതീവ രഹസ്യമായി പൊലിസ് നീക്കം

കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് പൊലിസ് കൈകാര്യം ചെയ്തത്. കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയ പരാതിയിൽ ഉന്നതതല നിർദ്ദേശപ്രകാരമാണ് അന്വേഷണം നടന്നത്. ഇടുക്കിയിൽ ലൊക്കേഷനിലുണ്ടായിരുന്ന രഞ്ജിത്തിനെ പൊലിസ് നിരീക്ഷിച്ചു വരികയായിരുന്നു. യാത്രയ്ക്കിടെ വാഹനം തടഞ്ഞാണ് ഇടുക്കി പൊലിസ് സഹായത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ സാഹചര്യത്തിൽ പ്രമുഖ സംവിധായകന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ-സിനിമാ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. രഞ്ജിത്തിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

National
  •  2 days ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; ഊർജ്ജ-സാങ്കേതിക മേഖലകളിൽ നിർണ്ണായക ചർച്ചകൾക്ക് തുടക്കം

uae
  •  2 days ago
No Image

നരിക്കുനിയിൽ യുവാവ് തീകൊളുത്തി മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

സതീശന്‍ പിണറായി വിജയന്റെ വസതിയില്‍; കൈപിടിച്ച് സ്വീകരിച്ച് പിണറായി

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട, പൈലറ്റും എസ്‌കോട്ടും മാത്രം മതി, ജനങ്ങളെ വഴിയില്‍ തടയരുത്; പൊലിസിന് നിര്‍ദ്ദേശം നല്‍കി വി.ഡി സതീശന്‍

Kerala
  •  2 days ago
No Image

ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി സതീശന്‍; കണ്ണുനിറഞ്ഞ് നിയുക്തമുഖ്യമന്ത്രി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സുലേഖ, വികാരനിര്‍ഭര നിമിഷങ്ങള്‍ 

Kerala
  •  2 days ago
No Image

നീറ്റ് പുനഃപരീക്ഷാ സമ്മർദം: രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി; ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി നേതാവടക്കം ഏഴ് പേർ സിബിഐ വലയിൽ

National
  •  2 days ago