തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് തിരുവോണസദ്യ
കളമശ്ശേരി: തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് തിരുവോണസദ്യ നടക്കും. പഞ്ചാരിമേളം,തിരുവാതിരകളി, തിരുവാറാട്ട്, ആറാട്ടെഴുന്നള്ളിപ്പ്, സംഗീതാര്‍ച്ചന എന്നിവ ഉണ്ടാകും. ബുധനാഴ്ച്ച രാവിലെ ഏഴരയ്ക്ക് മഹാബലിയെ എതിരേല്‍ക്കും. ഏട്ടരയ്ക്കുള്ള ശ്രീബലിയില്‍ ഒന്‍പത് ആനകള്‍ അണിനിരക്കും.
വൈക്കം പ്രമോദ്, മാഞ്ഞൂര്‍ മഹേഷ്, ടി.വി പുരം മഹേഷ്, വൈക്കം സാജന്‍ എന്നിവരുടെ സ്‌പെഷല്‍ നാദസ്വരം തവില്‍ .ചെറുശ്ശേരി കുട്ടന്‍മാരാരുടെ പഞ്ചാരിമേളം ഉണ്ടാകും. പത്തരമുതല്‍ തിരിവോണസദ്യ തുടങ്ങും. മൂന്ന് മുതല്‍ അക്ഷരശ്ലോകസദസ്സും നാല് മണിക്ക് മുതുകാട് തിരുവാതിര സംഘത്തിന്റെ തിരുവാതിരകളിയും നടക്കും.
അഞ്ചിന് നടക്കുന്ന കൊടിയിറക്കലിനും കാണിക്ക ഇടലിനും ശേഷമുള്ള തിരുവാറാട്ടിനും ആരാട്ടെഴുന്നള്ളിപ്പിനും ഒന്‍പത് ആനകളുണ്ടാകും. തുടര്‍ന്ന് തവില്‍, പഞ്ചവാദ്യം, പാണ്ടിമേളം എന്നിവ നടക്കും.ഏഴിന് തിരുവാതിരകളി ഏഴരയ്ക്ക് സംഗീതാര്‍ച്ചനയും നടക്കും. ഒന്‍പത് മുതല്‍ വിശേഷാല്‍ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, കരിമരുന്ന് പ്രയോഗം എന്നിവയോടെ പരിപാടികള്‍ അവസാനിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."