പ്രായപുര്‍ത്തിയാകാത്ത ആന്ധ്ര സ്വദേശികള്‍ വീണ്ടും ജോലിക്ക് കയറിയതായി സൂചന
മട്ടാഞ്ചേരി: ബാലവേലയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനയില്‍ പ്രായപുര്ത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയ 13 ആന്ധ്ര സ്വദേശിനികളും തിരിച്ച് കമ്പനിയില്‍ ജോലിക്ക് കയറിയതായി സൂചന. ഇവരെ നാട്ടിലേക്ക് കൊണ്ട് പോകാന്‍ ആരും എത്താതിരിന്നതിനെ തുടര്‍ന്നാണ് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്.
അതേസമയം പ്രായ പരിശോധന നടത്തിയത് ഇവരുടെ അനുമതിയില്ലാതെയാണെന്ന് ആരോപണമുണ്ട്. പ്രായപരിശോധന നാട്ട് രീതിക്ക് എതിരാണെന്നും വിവാഹം എന്ന സങ്കല്പ്പത്തിന് ഇതൊരു തടസമാണെന്നും ഇവര്‍ ബോധിപ്പിച്ചെങ്കിലും ബലം പ്രയോഗിച്ചാണ് പരിശോധന നടന്നതെന്നാണ് സൂചന.
ഇവരെക്കുറിച്ച് പൊലിസിന് വിവരങ്ങളൊന്നുമില്ല. ചൈല്‍ഡ് ലൈനാണ് ഇവരുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതെന്നാണ് പൊലിസ് പറയുന്നത്.
മട്ടാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത 43 പേര് ജോലിയെടുക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരും പൊലിസും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന പ്രായ പരിശോധനയില്‍ 13 ഒഡീഷ സ്വദേശികച്ചും 13 ആന്ധ്ര സ്വദേശികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് കണ്ടെത്തിയിരിന്നു. ഇതില്‍ ഒഡീഷ സ്വദേശികളെ നാട്ടിലേക്ക് അയക്കുകയും ആന്ധ്ര സ്വദേശിനികളെ പള്ളുരുത്തി പ്രത്യാഷ ഭവനിലേക്കും മാറ്റി.
ഇവരെ ജോലിക്ക് കൊണ്ട് വന്ന ഇടനിലക്കാരായ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തെങ്കിലും ഇവരെ കണ്ടെത്തുവാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."