HOME
DETAILS

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

  
April 03, 2026 | 7:13 AM

kerala-election-campaign-final-phase-door-to-door-dukhavelli-active

കൊച്ചി : ഇത്തിരി നേരം കൊണ്ട് ഒത്തിരി ദൂരം ഓടിത്തീര്‍ക്കേണ്ട സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദു:ഖവെള്ളി ദിനമാണെങ്കിലും ഇന്നും സജീവമാകും. വോട്ടെടുപ്പിന് ആറു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പീഢാനുഭവ വാരത്തിലും പ്രചാരണത്തിനിറങ്ങാന്‍ തന്നെയാണ് മുന്നണികളുടെ പ്രവര്‍ത്തകര്‍ നിശ്ചയിച്ചിരിക്കുന്നത്. വാഹന പ്രചാരണ ജാഥകള്‍ പോലെയുള്ള ആര്‍പ്പും ആരവും നിറഞ്ഞ പ്രചാരണ ഘട്ടം പിന്നിട്ടതോടെ ഇനി വീടു കയറിയുള്ള വോട്ടുപിടുത്തത്തിന്റെ നാളുകളാണ്. പൊരിവെയിലിലും വാടാത്ത, ചോരാത്ത ആവേശവുമായി സ്ഥാനാര്‍ഥികളില്‍ നല്ലൊരു പങ്കും വീടുകയറ്റത്തിന് സജീവമാകും. 

ക്രൈസ്തവ വിശ്വാസികളായ സ്ഥാനാര്‍ഥികള്‍ പള്ളികളില്‍ ആരാധനകളില്‍ പങ്ക് കൊണ്ട ശേഷമാകും പ്രചാരണത്തിനിറങ്ങുക. അവര്‍ പള്ളികളിലാകുന്ന സമയം നേതാക്കളും പ്രവര്‍ത്തകരും അവര്‍ക്കായി പ്രചാരണത്തിലാകും. ആരാധനകളില്‍ പങ്കെടുക്കാത്തവര്‍ പള്ളികളിലെത്തുന്ന വിശ്വാസികളെ കാണാനും സമയം കണ്ടെത്തും. ഇത്തവണ ദു:ഖവെള്ളി ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളും പരിസരങ്ങളും രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് നിറയുമെന്ന് ഉറപ്പാണ്.

സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്നലെ മുതല്‍ക്കേ വീടു കയറി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ വീടു കയറ്റത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. 

 

 

 

As the Kerala election campaign enters its final phase, candidates are intensifying door-to-door outreach to connect directly with voters. Campaign activities remain active even on Good Friday (Dukkhavelli), reflecting the urgency and high stakes of the election. Political parties are focusing on personal interactions to secure last-minute support ahead of polling.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വീട്ടിലെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണം കവര്‍ന്നു; പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷയും

bahrain
  •  4 days ago
No Image

കണ്ണീരായി ലാ റോഹ! ലോകകപ്പ് വേദിയിൽ ആ ചുവപ്പൻ തിരമാലകൾ ഇത്തവണയുണ്ടാകില്ല; ചിലിക്ക് സംഭവിച്ചതെന്ത്?

Football
  •  4 days ago
No Image

അങ്കാറയിലെ നാറ്റോ ഉച്ചകോടി; ബഹ്‌റൈന്‍ ഉള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ക്ഷണം

bahrain
  •  4 days ago
No Image

മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം; കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക്

Kerala
  •  4 days ago
No Image

പതിനാറാം കേരള നിയമസഭയുടെ ആദ്യസമ്മേളനം മെയ് 21ന്, സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 22ന്

Kerala
  •  4 days ago
No Image

'അർഷ്ദീപിനെ വിലക്കണം, വേദനിക്കുന്നിടത്ത് തന്നെ അടിക്കണം'; യുവ പേസറുടെ വംശീയ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് മുൻ താരം

Cricket
  •  4 days ago
No Image

എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഇത്തവണ കുറവ്; എപ്ലസ് കൂടുതല്‍ മലപ്പുറത്ത്

Kerala
  •  4 days ago
No Image

ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിംകോടതിയുടെ ആഹ്വാനം

Saudi-arabia
  •  4 days ago
No Image

ക്യൂബയിൽ സിഐഎ മേധാവിയുടെ അപ്രതീക്ഷിത സന്ദർശനം; ശത്രുത വെടിഞ്ഞ് അമേരിക്കയും ക്യൂബയും ചർച്ചയിൽ?

International
  •  4 days ago
No Image

കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രമെന്ന്; മുസ് ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി, പുതിയ പള്ളിക്ക് മറ്റൊരുസ്ഥലത്ത് ഭൂമി നല്‍കാന്‍ ഉത്തരവ്

National
  •  4 days ago