HOME
DETAILS

ചൂരല്‍മല ദുരന്തത്തിനിരയായ ശ്രുതിയെ ടി.സിദ്ധിഖ് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് സി.പി.എം; കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ടി.സിദ്ധിഖ്

  
Web Desk
April 04, 2026 | 10:21 AM

cpim-alleges-t-siddique-failed-house-promise-shruthi-chooralmala-landslide-row

കല്‍പ്പറ്റ: ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വീട് നല്‍കാമെന്ന് പറഞ്ഞ് ടി. സിദ്ദിഖ് എം.എല്‍.എ പറ്റിച്ചെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്. ശ്രുതിക്ക് വീട് നല്‍കുമെന്നാണ് സിദ്ധിഖ് പറഞ്ഞതെന്നും എന്നാല്‍ വീട് നല്‍കിയില്ലെന്നും റഫീഖ് ആരോപിച്ചു.

വീട് നല്‍കാമെന്ന് വാഗ്ദാനം കേട്ട് ശ്രുതി സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇപ്പോള്‍ 15 ലക്ഷം തിരികെ തരാമെന്നും വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയായിരുന്നെന്നും കെ റഫീഫ് പറഞ്ഞു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതി എന്ന പെണ്‍കുട്ടിയെ പോലും രാഷ്ട്രീയ മുതലെടുപ്പിനായി എം.എല്‍.എ ടി. സിദ്ദിഖ് ഉപയോഗിച്ചുവെന്നും റഫീഖ് കുറ്റപ്പെടുത്തി.

അതേസമയം, സി.പി.എം ജില്ലാ സെക്രട്ടറി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ടി സിദ്ധിഖ് മറുപടി നല്‍കി. ശ്രുതിക്ക് വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞത് ഒരു വ്ളോഗറാണ്. താന്‍ തറക്കല്ലിടല്‍ ചടങ്ങിന് അതിഥിയായി പങ്കെടുക്കുകയാണ് ചെയ്തതെന്നും . ശ്രുതിയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലായിരുന്നുവെന്നും ടി.സിദ്ധിഖ് പറഞ്ഞു. 

 

The Communist Party of India (Marxist) has accused T. Siddique of misleading Shruthi, a survivor of the Chooralmala landslide disaster, by allegedly promising her a house and failing to deliver. In response, T. Siddique has strongly denied the allegations, claiming that false information is being spread against him.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  a day ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  a day ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  a day ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  a day ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  a day ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  a day ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  a day ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  a day ago