ചടയന്‍ രാധയുടെ വീടിന്റെ താക്കോല്‍ കൈമാറി
തലശ്ശേരി: മരം വീണു വീടു തകര്‍ന്നതിനെ തുടര്‍ന്ന് വഴിയാധാരമായ കോയ്യോട്ട്തെരുവിലെ ചടയന്‍ രാധക്കു സി.പി.എം നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന് കൈമാറി. മാഹി എം.എല്‍.എ ഡോ.വി രാമചന്ദ്രന് അധ്യക്ഷനായി. എം.സി പവിത്രന്, വടക്കന്‍ ജനാര്ദ്ദനന്, വി.ജയബാലു, പി.പി രാമകൃഷ്ണന്, ഡോ.ഭാസ്ക്കരന്‍ കാരായി, ടി.കെ ഗംഗാധരന് സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30 നാണു മരം വീണു ഒറ്റ മുറി വീട് തകര്‍ന്നത്. തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ സി.പി.എം വീട് നിര്‍മിച്ചു നല്കാന് തീരുമാനിക്കുകയായിരുന്നു.
വീട് തകര്‍ന്നതിനെ തുടര്‍ന്ന് രാധയും വൃദ്ധയായ മാതാവ് കല്യാണിയും മാഹിയിലെ വൃദ്ധ മന്ദിരത്തിലാണു കഴിഞ്ഞിരുന്നത്. മെഡിക്കല്‍-ആയുര്‍വേദ പഠനം പൂര്‍ത്തിയാക്കിയവരെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."