HOME
DETAILS

എൽ.ഡി.എഫ് ഭരണത്തിൽ വ്യവസായമേഖല തകർന്നു; യു.ഡി.എഫിനായി വ്യവസായികളുടെ പ്രചാരണം

  
Web Desk
April 07, 2026 | 2:33 AM

sme groups campaign for udf ahead of state elections

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരണമെന്നാവശ്യപ്പെട്ട് ചെറുകിട വ്യവസായ സംരംഭകരുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണം. എൽ.ഡി.എഫ് ഭരണകാലത്ത് വ്യവസായികളും തൊഴിലാളികളും അനുഭവിച്ച ബുദ്ധിമുട്ടുകൾ ജനങ്ങളിലെത്തിക്കാൻ കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ ആണ് രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നാല് മുതൽ ഏഴ് വരെ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് വ്യവസായ സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് ഇവർ കാംപയിൻ നടത്തുന്നത്. ഇടത് സർക്കാരിന്റെ കാലത്തെ വ്യവസായ തകർച്ച, ഉദ്യോഗസ്ഥ പീഡനം, എക്സിബിഷനുകളുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ, വ്യവസായ ഭൂമി ബിനാമി പേരിൽ കൈക്കലാക്കൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് അഭ്യർഥിക്കുന്നത്.

ഇടതുപക്ഷ ട്രേഡ് യൂനിയനുകളുടെ മർദനവും നോക്കുകൂലിയും കാരണം കേരളത്തിലെ ഒട്ടേറെ വ്യവസായങ്ങൾ പൂട്ടിപ്പോകുകയോ അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടിവന്ന ദുരവസ്ഥ വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വ്യവസായ സൗഹൃദ അന്തരീക്ഷവും ഇപ്പോഴത്തെ ദുരിതങ്ങളും താരതമ്യം ചെയ്യുന്ന ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ നാലര ലക്ഷത്തോളം വരുന്ന ചെറുകിട വ്യവസായികളും അവരുടെ കുടുംബാംഗങ്ങളും ഇത്തവണ യു.ഡി.എഫിന് മാത്രമേ വോട്ട് ചെയ്യൂവെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി അഫ്സൽ വ്യക്തമാക്കി.

Small and medium enterprise (SME) groups in the state have launched a widespread campaign advocating for the United Democratic Front to come to power. Led by the Kerala State SMEO, the initiative aims to highlight the challenges faced by industrialists and workers during the tenure of the Left Democratic Front government. Campaign teams have been deployed across all 140 constituencies, engaging directly with businesses and households to convey their concerns and demands.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചു; ഒന്നാം പ്രതിയെ വെറുതെവിട്ടു

Kerala
  •  12 days ago
No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  12 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  12 days ago
No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  12 days ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  12 days ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  12 days ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  12 days ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  12 days ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  12 days ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  12 days ago