HOME
DETAILS

എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ; എൻസിപിയിൽ ഭിന്നത രൂക്ഷം, കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും

  
May 25, 2026 | 4:15 AM

Former Forest Minister AK Saseendran admits lapses in Elathur defeat

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് മുൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ. തിരുത്തേണ്ട സമയങ്ങളിൽ തിരുത്താനായില്ലെന്നും പരാജയത്തിന്റെ കുറ്റം ആരുടെയെങ്കിലും തലയിൽ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഈ പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയോ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് വ്യക്തമാക്കിയ ശശീന്ദ്രൻ, എൻസിപി പിളരില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. മുട്ടിൽ മരംമുറി കേസിൽ ബാഹ്യമായ ഇടപെടലുകൾക്ക് ശ്രമം നടന്നിരുന്നുവെന്നും, എന്നാൽ താൻ അതിന് വഴങ്ങാതിരുന്നതുകൊണ്ട് ചിലർക്ക് തന്നോട് വിരോധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസ് തുടക്കം മുതൽ തന്നെ ക്രൈം ബ്രാഞ്ചിന് വിട്ട് കൃത്യമായ അന്വേഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പാർട്ടിയുടെ മുന്നോട്ടുപോക്ക് ചർച്ച ചെയ്യാനുമായി എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. എൻഡിഎ മുന്നണിയിൽ തുടരണമെന്ന പിസി ചാക്കോ വിഭാഗത്തിന്റെ നിലപാടിനെതിരെ പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കണമെന്നാണ് എ.കെ ശശീന്ദ്രൻ അനുകൂലികളുടെ നിലപാട്. ഇതിന് കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ അറിയിച്ചേക്കുമെന്നാണ് സൂചന.

സിറ്റിങ് സീറ്റായ എലത്തൂരിലെ തോൽവിയും ഇന്നത്തെ യോഗത്തിൽ പ്രധാന ചർച്ചയാകും. എ. കെ ശശീന്ദ്രൻ വാശിപിടിച്ച് സീറ്റിൽ വീണ്ടും മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ നിലപാട്. പുതിയ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗം പാർട്ടിയിൽ കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചേക്കും.

 

Former Kerala Forest Minister and NCP leader A.K. Saseendran has admitted to organizational lapses regarding the party's recent election defeat in the Elathur constituency. This admission has intensified internal conflicts within the Nationalist Congress Party (NCP).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  2 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago