HOME
DETAILS

വോട്ടിങ് കാംപയിൻ: റാപ്പ് ഗാനത്തിനൊപ്പം ചുവടുവച്ച്‌ മുഖ്യ തെര. ഓഫിസറും കലക്ടറും

  
April 07, 2026 | 2:18 AM

rap video campaign aims to boost youth participation in assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ  യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വേറിട്ട ബോധവൽക്കരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കറും കലക്ടറുമടങ്ങുന്ന സംഘം. റാപ്പ് ഗാനത്തിനൊപ്പം ചുവടുവച്ച മുഖ്യ തെര. ഓഫിസറുടെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ കൊച്ചിയിൽ പുറത്തിറക്കിയ ഈ വിഡിയോക്ക് ഒരു മിനിറ്റും 33 സെക്കൻഡുമാണ് ദൈർഘ്യം. തിരുവനന്തപുരം കലക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ശിവശക്തിവേല്‍ എന്നിവരുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരെല്ലാം ഖേല്‍ക്കറിനൊപ്പം പ്രചാരണ വിഡിയോയിലുണ്ട്.  'ഇത് നിന്റെ വോട്ടാണ്, നമ്മുടെ നാടിന് വേണമീ വോട്ട്' എന്ന് തുടങ്ങുന്ന ആവേശകരമായ റാപ്പ് ഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായാണ്  ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്.എസ് സരിന്‍, ബി.എല്‍.ഒ സത്യഭാമ, അനഘ സജികുമാര്‍, മാനസ ആര്‍ബി, ദേവിക അനില്‍, എൽ. ദീപ, എം.എസ് അനീഷ്, അഭിജിത്ത്, അശ്വിന്‍ എന്നിവരും നൃത്തസംഘത്തിലുണ്ട്.

വോട്ടിങ്ങിന്റെ പ്രാധാന്യം ലളിതമായും ആകർഷകമായും ജനങ്ങളിലെത്തിക്കാൻ ഇത്തരം നവീനമായ പ്രചാരണ പരിപാടികൾ സഹായിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ.

In a creative push to encourage youth participation in the assembly elections, Chief Electoral Officer Rathan U. Khelkar, along with the district collector, launched a unique awareness campaign featuring a rap song. The video, unveiled by Chief Election Commissioner Gyanesh Kumar in Kochi, has quickly gone viral on social media. Running for 1 minute and 33 seconds, the clip showcases the official himself dancing to the rap, striking a chord with younger voters.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദുമയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് ഗുരുതര പരുക്ക്

Kerala
  •  14 days ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ചെറുവള്ളം തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി കടലില്‍ വീണു

Kerala
  •  14 days ago
No Image

കെ റെയില്‍ ഉപേക്ഷിച്ചത് ജനസമരത്തിന്റെ വിജയം; വി ഡി സതീശന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Kerala
  •  14 days ago
No Image

ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക: ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി അമേരിക്ക

International
  •  14 days ago
No Image

ഇത്തവണയും ബംഗളൂരു കിരീടം തൂക്കും! ഐപിഎല്ലിലെ 'അപൂർവ ട്രെൻഡ്' തുണച്ചാൽ ആർസിബിക്ക് ചരിത്രനേട്ടം

Cricket
  •  14 days ago
No Image

'ക്രൂരതകള്‍ വെച്ചുപൊറുപ്പിക്കില്ല'; കോയമ്പത്തൂരില്‍ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി  വിജയ്

National
  •  14 days ago
No Image

അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലിസിനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  14 days ago
No Image

മന്ത്രി കെ.എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Kerala
  •  14 days ago
No Image

പി.എം ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കും; പ്ലസ് വണ്‍ സീറ്റ് വര്‍ധനവും പരിഗണനയില്‍: മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  14 days ago
No Image

നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദേശത്ത് നിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; 'കോക്രോച്ച് പാര്‍ട്ടി' ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  14 days ago