HOME
DETAILS

പരസ്യപ്രചാരണം അവസാന ലാപ്പില്‍; കൊട്ടിക്കലാശത്തിലേക്ക് നാടും നഗരവും

  
April 07, 2026 | 11:24 AM

kerala-election-campaign-final-lap-kottikkalasham-statewide

കോഴിക്കോട്: ദിവസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം. പരമ്പരാഗത തെരഞ്ഞെടുപ്പ് രീതികളില്‍ നിന്നു മാറി റീല്‍സുകളുടെയും ഡിജിറ്റല്‍ പോരാട്ടത്തിലൂടെയും പ്രചാരണം കൊഴുപ്പിച്ച തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനു കൂടിയാണ് ഇന്നു കൊടിയിറങ്ങുന്നത്. 

ബാന്‍ഡ് മേളവും ചെണ്ടമേളവും റോഡ് ഷോകളുമെല്ലാമായി കലാശക്കൊട്ട് ആവേശമാക്കി മാറ്റുകയാണ് മുന്നണികള്‍.

നാളെ നിശബ്ദ പ്രചാരണം കൂടി കഴിയുന്നതോടെ മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലെത്തും. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്കു പുറമെ എന്‍.ഡി.എ മുന്നണിയും ശക്തമായ സാന്നിധ്യമാണ് ഇത്തവണ കാണാന്‍ കഴിയുന്നത്. 

വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണം സമാപിക്കുന്നത്. ഓരോ പൊലിസ് സ്റ്റേഷനുകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് പൊലിസ് പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്. 

പോളിങ് സാധനങ്ങളുടെ വിതരണം നാളെ നടക്കും. മറ്റന്നാള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് നാലിന്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലിസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖര്‍ അറിയിച്ചു. 76,203 പൊലിസ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഡ്യൂട്ടിക്കുള്ളത്. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളെ 154 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലിസ് പൊലിസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആകെ 30,471 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 2500 എണ്ണം ക്രിട്ടിക്കല്‍ പോളിങ് ബൂത്തുകളാണ്. 28,209 സ്പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരുള്‍പ്പെടെ 76,203 പൊലിസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 

ലോക്കല്‍ പൊലീസിനു പുറമേ സ്‌പെഷ്യല്‍ യൂണിറ്റുകള്‍, ബറ്റാലിയനുകള്‍, മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്. സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിലേക്കായിട്ടുള്ള എല്ലാ സജീകരണങ്ങളും മുന്‍കരുതലുകളും കേരളാ പൊലീസ് പൂര്‍ത്തിയാക്കിയിട്ടുള്ളതാണെന്നും ഡിജിപി അറിയിച്ചു.

 

Election campaigning in Kerala has entered its final lap, with the state gearing up for the grand finale known as “Kottikkalasham.” Political parties are intensifying their efforts through rallies and public meetings across towns and cities. The high-energy conclusion of the campaign reflects the intense competition as candidates make their last push to influence voters before polling day.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Kerala
  •  11 days ago
No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  11 days ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  11 days ago
No Image

ഖത്തര്‍ തീരങ്ങളില്‍ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

qatar
  •  11 days ago
No Image

62 ലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം; ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1070 കോടി രൂപ അനുവദിച്ചു

Kerala
  •  11 days ago
No Image

ഗള്‍ഫ് സുരക്ഷയില്‍ ആശങ്ക; സഊദി, യുഎഇ നേതാക്കളുമായി നിര്‍ണായക ചര്‍ച്ച നടത്തി ഖത്തര്‍ അമീര്‍ 

qatar
  •  11 days ago
No Image

യുഎഇ പൗരന്മാർക്കായി ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനം; അംഗീകാരം നൽകി പ്രസിഡന്റ്

uae
  •  11 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: ഓർഡിനറിക്കു പുറമെ ഫാസ്റ്റ് പാസഞ്ചറുകളിലും അനുമതിക്ക് സാധ്യത

Kerala
  •  11 days ago
No Image

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മന്ത്രിസഭാ വിപുലീകരണം; 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് മന്ത്രിസ്ഥാനം; എഐഎഡിഎംകെ വിമതരുടെ കാര്യത്തിൽ സസ്പെൻസ്!

National
  •  11 days ago
No Image

ഭക്ഷ്യസുരക്ഷാ ശേഷിയിൽ പശ്ചിമേഷ്യയിൽ ഒന്നാമതായി ഖത്തർ

qatar
  •  11 days ago