HOME
DETAILS

ഇറാനിൽ വൻ സ്ഫോടനം; ഖാർഗ് എണ്ണ ടെർമിനലിന് നേരെ ആക്രമണമെന്ന് റിപ്പോർട്ട്

  
Web Desk
April 07, 2026 | 12:52 PM

major explosion in iran reports of attack on kharg oil terminal

തെഹ്‌റാൻ: ഇറാന്റെ എണ്ണക്കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിന് നേരെ വൻ ആക്രമണം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ആണ് ആക്രമണം നടന്ന വിവരം പുറത്തുവിട്ടത്. മുൻപ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എണ്ണ സംഭരണശാലകളെ ലക്ഷ്യമിട്ട് ഇപ്പോൾ നടത്തുന്ന നീക്കം ആഗോള വിപണിയെയും അതിനേക്കാളുപരി മേഖലയിലെ സമാധാനത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഏറിയ പങ്കും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. അതുകൊണ്ടുതന്നെ ഈ ആക്രമണം ഇറാൻ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയായേക്കും.

അതേസമയം ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇറാന്റെ നീക്കത്തിനോട് അതിശക്തമായ ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ഇറാനെതിരെ തുറന്ന യുദ്ധപ്രഖ്യാപനമാണ് നടത്തിയത്.

ഒരു മുഴുവൻ ന​ഗരവും ഇന്ന് രാത്രി മരിക്കാൻ പോവുകയാണ്, അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അതിനുള്ള എല്ലാ സാധ്യതയുണ്ട്. 47 വർഷത്തെ കൊള്ളയും അഴിമതിയും മരണവും ഇന്ന് അവസാനിച്ചേക്കാം. ഇറാനിലെ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. ഇറാനിൽ ഭരണമാറ്റത്തിനുള്ള സമയമായെന്നും, ബുദ്ധിമാന്മാരായ പുതിയൊരു നേതൃത്വം അവിടെ ഉയർന്നുവരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനിൽ അമേരിക്ക ലക്ഷ്യമിട്ട സൈനിക നീക്കങ്ങൾ ഏതാണ്ട് പൂർത്തിയായതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ട്രംപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഇറാനിൽ നിന്ന് വെടിനിർത്തൽ നിർദ്ദേശങ്ങൾക്ക് അനുകൂലമായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഖാർഗ് ദ്വീപിന് നേരെയുണ്ടായ ആക്രമണം ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

 

Reports indicate a significant attack on Iran's strategic Kharg Island oil terminal, a vital hub for the country’s crude exports. Amidst the rising tension, President Trump issued a stark warning on social media,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാണക്കേടിന്റെ റെക്കോർഡുമായി പാക് പട; ചരിത്രം തിരുത്തി ബംഗ്ലാദേശ്, സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റ് വിജയം

Cricket
  •  2 days ago
No Image

മരണമുഖത്ത് നിന്നും കാർ ഡ്രൈവർക്ക് രക്ഷകരായി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ്

uae
  •  2 days ago
No Image

വിശ്വാസവോട്ടെടുപ്പിന് മുൻപ് വിജയിക്ക് പിന്തുണ പ്രഖ്യാപിച്ച് 24 എഐഎഡിഎംകെ എംഎൽഎമാർ; പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി.

latest
  •  2 days ago
No Image

ആക്രമണം തുടര്‍ന്നാല്‍ ആണവായുധം നിർമ്മിക്കാൻ മടിക്കില്ല; അമേരിക്കയ്ക്കും ഇസ്റാഈലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

International
  •  2 days ago
No Image

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാലുമരണം; പരിക്കേറ്റ നാലുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

അഭിഷേകിനെ പിന്നിലാക്കി പ്രിയാൻഷ്; തോൽവിയിലും പുതിയ ചരിത്രമെഴുതി പഞ്ചാബിന്റെ 'സിക്സർ കിങ്'

Cricket
  •  2 days ago
No Image

ആകെയുള്ള ഒരു എംഎല്‍എയും പോയി; അച്ചടക്ക നടപടി നേരിട്ട എഎംഎംകെ നേതാവ് ടിവികെയില്‍ ചേരും 

National
  •  2 days ago
No Image

45 വർഷങ്ങൾക്ക് മുൻപ് ഇന്ദിരാഗാന്ധി തുടങ്ങിവെച്ച ചരിത്രം; മോദിയുടെ സന്ദർശനവേളയിൽ വീണ്ടും ചർച്ചയായി ഉരുക്കുവനിതയുടെ യുഎഇ യാത്ര

uae
  •  2 days ago
No Image

കൊമ്പൻ ഷേക്ക് ഹാൻഡ് കൊടുത്തില്ലെന്നേയുള്ളൂ; കാട്ടാന ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുന്നിൽ കാട്ടാന

Kerala
  •  2 days ago
No Image

അതിരുകളില്ലാത്ത ഐക്യദാർഢ്യം! ബാഴ്‌സ തെരുവുകളിൽ ഫലസ്തീൻ പതാകയുമായി ലാമിൻ യമാൽ

Football
  •  2 days ago