HOME
DETAILS

ടി-20യിൽ 600*; ചരിത്രം സൃഷ്ടിച്ച് ജോസേട്ടൻ

  
April 08, 2026 | 2:50 PM

jos butler create a new milestone in t20 cricket

ടി-20 ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ജോസ് ബട്ലർ. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി തകർത്തടിച്ചാണ് ബട്ലർ പുതിയ നേട്ടം സ്വന്തമാക്കിയത്. കുട്ടിക്രിക്കറ്റിൽ 600 സിക്സുകൾ പൂർത്തിയാക്കാനാണ് ബട്ലറിന് സാധിച്ചത്. ടി-20യിൽ 600 സിക്സുകൾ നേടുന്ന അഞ്ചാമത്തെ താരമാണ് ബട്ലർ. നിക്കോളാസ് പൂരൻ, ആന്ദ്രേ റസ്സൽ, കിറോൺ പൊള്ളാർഡ്, ക്രിസ് ഗെയ്ൽ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയത്. 

സമീപകാലങ്ങളിൽ മോശം ഫോമിൽ തുടരുന്ന ബട്ലറുടെ ഗംഭീര തിരിച്ചുവരവാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 27 പന്തിൽ 52 റൺസാണ് ഇംഗ്ലണ്ട് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മൂന്ന് ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 

അതേസമയം സീസണിലെ ആദ്യ വിജയം തേടിയാണ് ശുഭ്മൻ ഗില്ലും സംഘവും ഇറങ്ങിയിരിക്കുന്നത്. ഡൽഹി കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് എത്തുന്നത്.

ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ 

സായ് സുദർശൻ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ) ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, പ്രസിദ്ധ് കൃഷ്ണ‌, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ്മ. 

ഡൽഹി ക്യാപ്പിറ്റൽസ് പ്ലെയിങ് ഇലവൻ 

അഭിഷേക് പോറൽ, കരുൺ നായർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ട്രിസ്റ്റൻ സ്റ്റബ്സ്, അക്‌സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ, മുകേഷ് കുമാർ. 

England superstar Jos Buttler has achieved a new milestone in T20 cricket. Buttler achieved the new achievement by smashing a six for Gujarat Titans against Delhi Capitals in the IPL. Buttler managed to complete 600 sixes in minor cricket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍.ടി.ഒ നേരിട്ട് സ്റ്റിയറിങ് പിടിച്ചു; എറണാകുളത്ത് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി, 60ല്‍ 16 എണ്ണം മാത്രം പാസ്സായി

Kerala
  •  4 days ago
No Image

വിജയലഹരിയില്‍ പരിസരബോധം മറന്നു, ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു; ആലിംഗനശ്രമ വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്

Kerala
  •  4 days ago
No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  4 days ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  4 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  4 days ago
No Image

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

Kerala
  •  4 days ago
No Image

പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

Kerala
  •  4 days ago
No Image

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

National
  •  4 days ago
No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  4 days ago
No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  4 days ago