HOME
DETAILS

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

  
April 09, 2026 | 4:38 AM

drop it right now viral video shows mom scolding monkey for trying to eat soap replaces it with a potato

 

മക്കളെ വഴക്കുപറയുന്ന അതേ ഗൗരവത്തില്‍ ഒരു കുരങ്ങനെ ശകാരിക്കുന്ന അമ്മയുടെ വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ പുതിയ താരം. ഭക്ഷണമാണെന്ന് കരുതി സോപ്പ് കൈയിലിട്ട് ഉരുട്ടുകയായിരുന്നു കുരങ്ങന്‍. എന്നാല്‍ ഇത് കണ്ട ആ അമ്മ വെറുതെ ഇരുന്നില്ല; കൈയിലിരുന്ന ആയുധമായ (സോപ്പ്!) താഴെയിടാന്‍ പറഞ്ഞ് അമ്മയും കളത്തിലിറങ്ങി.

സോപ്പ് കണ്ട് ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച കുരങ്ങന്‍ അത് കടിച്ചു തിന്നാന്‍ ശ്രമിക്കുകയാണ്. ആ സമയത്താണ് നമ്മുടെ അമ്മ നായികയുടെ എന്‍ട്രി.

സ്‌നേഹശകാരമായിരുന്നു പിന്നെ, 'ഇടടാ അത് താഴെ' എന്ന് സ്വന്തം കുട്ടികളോടെന്ന പോലെ ആജ്ഞാപിച്ചുകൊണ്ട് അമ്മ അവിടേക്ക് എത്തി. അമ്മയുടെ ഗൗരവം കണ്ട കുരങ്ങന്‍ ഒന്ന് അമ്പരന്നെങ്കിലും സംഗതി പന്തിയല്ലെന്ന് അവനും മനസ്സിലായി.
വെറുതെ വഴക്ക് പറയുക മാത്രമല്ല, പാവം കുരങ്ങന് വിശക്കുന്നുണ്ടാകുമെന്ന് കരുതി സ്‌നേഹത്തോടെ ഒരു ഉരുളക്കിഴങ്ങും അമ്മ കുരങ്ങനു വച്ചുനീട്ടി. 'ആ സോപ്പ് അങ്ങ് കളഞ്ഞിട്ട് ഇത് കഴിക്ക്' എന്ന അമ്മയുടെ സ്‌നേഹത്തിന് മുന്നില്‍ കുരങ്ങന്‍ തോറ്റുപോയി. ഒടുവില്‍ സോപ്പ് ഉപേക്ഷിച്ച് ഉരുളക്കിഴങ്ങുമായി കുരങ്ങന്‍ സ്ഥലം വിട്ടു.

 

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by P Pritam (CHOPSI🤣) (@the_ultimateboss_pritam119)

 

സോഷ്യല്‍ മീഡിയയിലെ തമാശകള്‍
'അമ്മ എപ്പോഴും അമ്മ തന്നെ' എന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന വിഡിയോയ്ക്ക് താഴെ ചിരി പടര്‍ത്തുന്ന കമന്റുകളാണ് വരുന്നത്.

'അമ്മമാര്‍ക്ക് കുരങ്ങന്മാരെ കൈകാര്യം ചെയ്ത് നല്ല ശീലമുണ്ട് (വീട്ടിലെ മക്കളെ ഉദ്ദേശിച്ചാണ്)' എന്നായിരുന്നു ഒരാളുടെ കമന്റ്.

'എന്റെ വീട്ടിലെ അവസ്ഥയും ഇതുതന്നെയാണ്, സോപ്പിന് പകരം ഞാന്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്ന് മാത്രം' എന്ന് മറ്റൊരു വിരുതന്‍ കുറിച്ചു. എന്തായാലും മൃഗങ്ങളോടുള്ള ഈ അമ്മയുടെ കരുതലിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

A heartwarming and funny video has gone viral on social media showing a woman treating a monkey like her own child, firmly scolding it for trying to eat soap and offering a potato instead.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  14 hours ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  14 hours ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  15 hours ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  15 hours ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  15 hours ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  16 hours ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  17 hours ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  17 hours ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  17 hours ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  18 hours ago