HOME
DETAILS

വോട്ടിന് നോട്ട്; ന്യായീകരിച്ച് വിയർത്ത് ബി.ജെ.പി

  
April 10, 2026 | 3:22 AM

BJP struggles to justify cash for votes

പാലക്കാട്: പാലക്കാട്ട് വോട്ടർക്ക് ബി.ജെ.പി പ്രതിനിധികൾ പണം നൽകിയെന്ന ആരോപണത്തിൽ പൊലിസ് കേസെടുത്തതോടെ ഭീകരവാദ ആരോപണവുമായി എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. വോട്ടിന് പണം നൽകിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. പാലക്കാട് ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെ തനിക്കെതിരേ തെറ്റായ പ്രചാരണം നടത്തുന്നുവെന്നാണ് ശോഭയുടെ ആരോപണം. വയോധികക്ക് പണം കൈമാറുന്നതും തുക കൈമാറിയ വനിത ശോഭയുടെ കൂടെ വാഹനത്തിൽ കയറിപ്പോകുന്നതും കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമായിരുന്നിട്ടും ചിലർ മനഃപൂർവം കഥ കെട്ടിച്ചമച്ച് പടർത്തുന്നുവെന്നാണ് ശോഭ സുരേന്ദ്രനും ബി.ജെ.പി പ്രവർത്തകരും ന്യായീകരിക്കുന്നത്. വോട്ടെടുപ്പിന് തലേന്ന് പുറത്തുവന്ന സംഭവം പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയെ പിടിച്ചുലച്ചിരിക്കുകയാണ്.

പണം നൽകിയ വനിതക്കെതിരേ കേസെടുത്തതോടെ അവർ കേരളം വിട്ടുവെന്നാണ് സൂചന. പാലക്കാട് സ്വദേശിയായ സ്ത്രീയാണ് പണം നൽകിയെതെന്നും അവർ മുംബൈയിലാണ് താമസമെന്നും വിമാനത്തിൽ മുംബൈക്ക് പോയെന്നുമാണ് പറയപ്പെടുന്നത്. ആദ്യം പണം നൽകിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട്, അവരുടെ വല്ല്യമ്മയ്ക്കാണ് തുക നൽകിയതെന്ന് മാറ്റി പറയുകയായിരുന്നു ശോഭ. ഇതിനിടെ പണം വിതരണം ചെയ്ത സ്ത്രീയെ അറിയില്ലെന്ന വാദം, ഇതേ സ്ത്രീ ശോഭയ്ക്കൊപ്പം  നിൽക്കുന്ന ഫോട്ടോകൾ പുറത്തുവന്നതോടെ പൊളിയുകയും ചെയ്തു. തുടർന്നാണ്  ഭീകരവാദ ആരോപണവുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.

എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ ആരോപണം എത്ര തള്ളിക്കളഞ്ഞാലും സാമാന്യ ബോധമുള്ള മനുഷ്യർക്ക് എല്ലാം മനസിലായിട്ടുണ്ടെന്നാണ് ഷാഫി പറമ്പിലും രമേഷ് പിഷാരടിയും പ്രതികരിച്ചത്. ദൃശ്യങ്ങൾ കണ്ണുകൊണ്ട് കണ്ടവരാണ് ജനങ്ങൾ. ഇനിയും ന്യായീകരണങ്ങൾ പറഞ്ഞ് അവരുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അത് നിഴലല്ല എന്നൊന്നും താൻ പറയേണ്ട കാര്യമില്ലെന്നും സാമാന്യ യുക്തിയും ബോധവുമുള്ള ജനങ്ങൾക്ക് എല്ലാം മനസിലായല്ലോ എന്നും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  3 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  3 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  3 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  3 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  3 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  3 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  3 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  3 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  3 days ago