ത്വലബവിങ് പൈതൃക പഠനയാത്രക്ക് തുടക്കമായി
തിരുവനന്തപുരം: പൈതൃക ബോധം അടയാളപ്പെടുത്തുക എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബവിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പഠനയാത്രക്ക് തമിഴ്നാട് സംസ്ഥാനമത്തെ കായല്‍പട്ടണത്ത് തുടക്കമായി.
ജാമിഉല്‍ അക്ബര്‍,ജാമിഉല്‍ അസ്ഗര്‍, മഖ്ദൂം മസ്ജിദ്,അല്‍ മഹ്ളറത്തുല്‍ ഖാദിരിയ്യ,സാവിയത്തുശാദുലിയ്യ തുടങ്ങിയ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. തുത്തുക്കുടി ജില്ല ഗവണ്മെന്റ് ഖാസി എസ്.ടി അജ്മത്ത് അലി മഹ്ളരി,പ്രമുഖ ചരിത്രകാരന് ഡോ.ആര്.എസ് അബ്ദുല്ലത്തീഫ് എന്നിവരുമായി കൂടിക്കാഴ്ച്ചയും നടത്തി.
തുടര്‍ന്ന് കുളച്ചല്‍,തിരുവനന്തപുരം,കൊല്ലം എന്നിവിടങ്ങളിലും പര്യടനം നടത്തി. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സി.പി ബാസിത് തിരൂര്‍, ജുറൈജ് കണിയാപുരം, ഉവൈസ് പതിയാങ്കര,ആഷിഖ് ലക്ഷദ്വീപ്, ഹബീബ് വരവൂര്‍,മുഖ്താര്‍ മണലിപ്പുഴ നേതൃത്വം നല്കി. ഇന്ന് ആലപ്പുഴ, കൊച്ചി, കൊടുങ്ങല്ലൂര്‍ സന്ദര്‍ശനത്തിനു
ശേഷം പൊന്നാനിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."