HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കെ.പി ശങ്കരദാസിന് ജാമ്യം; കേസിലെ എല്ലാ പ്രതികളും പുറത്ത് 

  
April 13, 2026 | 10:31 AM

sabarimala-gold-theft-case-kp-shankardas-bail-all-accused-out

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ അംഗവും സി.പി.ഐ നേതാവുമായ കെ.പി ശങ്കരദാസിന് ജാമ്യം. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. 

ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തില്‍ പുറത്തിറങ്ങി.  നേരത്തെ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശങ്കരദാസ്  ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ലഭിച്ചത്. ഈ വര്‍ഷം ജനുവരി 14 നാണ് എസ്.ഐ.ടി ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്.  

കേസില്‍ 13 പ്രതികളില്‍ പുറത്തിറങ്ങുന്ന അവസാനത്തെ ആളാണ് ശങ്കരദാസ്. കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, തന്ത്രി കണ്ഠര് രാജീവര്, സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ.പത്മകുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്.ശ്രീകുമാര്‍ എന്നിവരാണ് നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. കുറ്റപത്രം സമര്‍പ്പിക്കാത്തിനാലാണ് ഇവര്‍ക്കും ജാമ്യം ലഭിച്ചത്.

 

In a major development in the Sabarimala Temple gold theft case, K. P. Shankardas has been granted bail. With this, all accused in the case are now out on bail. The court’s decision marks a significant turn in the ongoing legal proceedings, while further investigation and trial processes are expected to continue. The case had earlier drawn widespread attention due to its connection with the temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  7 days ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  7 days ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  7 days ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  7 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  7 days ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  7 days ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  7 days ago
No Image

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

National
  •  7 days ago
No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  7 days ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  7 days ago

No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  7 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  7 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  7 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  7 days ago