HOME
DETAILS

കരാറിലേക്ക് ഒരിഞ്ച് അകലത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു: ഇറാന്‍

  
Web Desk
April 14, 2026 | 2:00 AM

Talks failed one inch away from agreement Iran

തെഹ്‌റാന്‍: കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‍ലാമാബാദില്‍ ഇറാനും യു.എസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിയുണ്ടായത് അവസാന നിമിഷം. ചര്‍ച്ചയില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി ഫോണില്‍ സംസാരിച്ചതോടെയാണ് യു.എസ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. അമേരിക്ക ഇസ്‌റാഈലിനെ വിളിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

21 മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഒടുവില്‍ അലസി പിരിഞ്ഞത്. ചര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ യു.എസും ഇറാനും പ്രതീക്ഷ പങ്കുവച്ചിരുന്നു. ഹോര്‍മുസില്‍ ചുങ്കമില്ലാതെ കപ്പലുകള്‍ കടത്തിവിടാം എന്ന് ഇറാന്‍ ഒരുഘട്ടത്തില്‍ സമ്മതിച്ചു. പക്ഷേ കരാര്‍ വേണമെന്നായിരുന്നു അവരുടെ നിബന്ധന. ഇറാന്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ ഇറാനെതിരേ ചുമത്തിയ ഉപരോധം പിന്‍വലിക്കുക എന്നതായിരുന്നു. ഒപ്പം വിദേശ ബാങ്കുകളിലുള്ള ഇറാന്റെ മരവിപ്പിച്ച ഫണ്ട് വിട്ടു നല്‍കുക എന്നതും. മരവിപ്പിച്ച സ്വത്തുക്കളും മറ്റും വിട്ടുനല്‍കാമെന്ന തീരുമാനത്തില്‍ യു.എസ് എത്തുകയും തുക മറ്റൊരു വിദേശബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റാം എന്നുവരെ ചര്‍ച്ച പുരോഗമിച്ചു. എല്ലാ കാര്യങ്ങളിലും ഏകദേശ ധാരണയായെന്നും അവസാനം ആണവ വിഷയത്തില്‍ മാത്രം ഉടക്കിയാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നും നല്ല ചര്‍ച്ചയായിരുന്നു ഇതെന്നുമാണ് യു.എസ് പ്രസിഡന്റ് ട്രംപ് പോസ്റ്റിട്ടത്. ഏറ്റവും മികച്ച രീതിയില്‍ 47 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും പുരോഗമനപരമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനും യു.എസും തമ്മില്‍ വിശ്വാസത്തിലെത്തിയിരുന്നുവെന്നും ഇസ്്‌ലാമാബാദ് ധാരണപത്രത്തില്‍ എത്തുന്നതിന് ഒരിഞ്ചു മുന്‍പ് വച്ച് തങ്ങള്‍ ഉപരോധത്തെ നേരിട്ടെന്നും ചര്‍ച്ചയില്‍ നിന്ന് പാഠങ്ങള്‍ ഒന്നും പഠിച്ചില്ലെന്നും അബ്ബാസ് അരഗാച്ചി എക്‌സില്‍ കുറിച്ചു.

നന്മ നല്ല മനസിനെ ജനിപ്പിക്കുന്നു എന്നും ശത്രു ശത്രുതയെ ജനിപ്പിക്കുന്നു എന്നുമാണ് അദ്ദേഹം എക്‌സില്‍ കുറിച്ച പോസ്റ്റിന്റെ അവസാന വരികള്‍. ഇത് ഇസ്‌റാഈലാണെന്ന സൂചനയാണ് അരഗാച്ചി ഇതിലൂടെ നല്‍കുന്നത്. ഇറാന്‍ കരാറിലെത്താന്‍ പരമാവധി പ്രയത്‌നിച്ചെന്നാണ് അരഗാച്ചി കുറിച്ചത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അരഗാച്ചിയുടെ നിലപാടാണ് സ്വീകരിച്ചത്. 

യു.എസുമായി ഒരു കരാറിലെത്താനുള്ള വഴികള്‍ തീര്‍ച്ചയായും കണ്ടെത്തുമെന്നും അമേരിക്കന്‍ സര്‍ക്കാര്‍ സമഗ്രാധിപത്യം ഉപേക്ഷിച്ച് ഇറാന്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തെയും അവകാശങ്ങളെയും മാനിച്ചാല്‍ ഒരു കരാറിലെത്താന്‍ കഴിയുമെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞത്.
ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഖാലിബാഫ് ഉള്‍പ്പെടെയുള്ള ഇറാന്‍ പ്രതിനിധികളെയും മസൂദ് പെസെഷ്‌കിയാന്‍ പ്രകീര്‍ത്തിച്ചു. ഖാലിബാഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ദൈവം ശക്തി നല്‍കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  8 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  8 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  8 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  8 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  8 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  8 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  8 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  8 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  8 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  8 days ago