HOME
DETAILS

ഉറപ്പുകള്‍ പാഴായി; മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ഇത്തവണയും വിഷു വീടുകള്‍ക്ക് പുറത്ത്

  
April 15, 2026 | 4:23 AM

mundakkai landslide survivors miss vishu deadline for rehabilitation houses

 


വയനാട്: ഉറപ്പുകള്‍ പാഴായി. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇനിയും പൂര്‍ത്തിയായില്ല. ഇത്തവണത്തെ വിഷുവും പുറത്ത്.

വിഷുവിനു മുമ്പ് ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ കൈമാറുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതോടെ, ദുരന്തബാധിതരായ കുടുംബങ്ങള്‍ ഇത്തവണയും വാടകവീടുകളിലും ബന്ധുവീടുകളിലുമായി വിഷു ആഘോഷിക്കേണ്ടി വരുന്നത്.

178 വീടുകളില്‍ വെറും 40 എണ്ണത്തിന്റെ പണി മാത്രമാണ് നിലവില്‍ പൂര്‍ത്തിയായത്. ഡ്രെയിനേജ്, മുറ്റത്തെ പണികള്‍, ഗേറ്റ് എന്നിവയുടെ നിര്‍മ്മാണം പലയിടത്തും ഇഴഞ്ഞുനീങ്ങുകയാണ് ചെയ്യുന്നത്.

പണി പൂര്‍ത്തിയായ വീടുകളിലേക്ക് ഉടന്‍ മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും നിര്‍മ്മാണം നടക്കുന്ന വീടുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു കഴിയാനുള്ള ബുദ്ധിമുട്ട് ദുരന്തബാധിതര്‍ കലക്ടറെ അറിയിച്ചു.

എല്ലാ വീടുകളും സജ്ജമായ ശേഷം ഒരുമിച്ച് മാറാനാണ് ഇവരുടെ തീരുമാനം. വീട് വൈകുന്നതിനൊപ്പം സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ദിനബത്ത കഴിഞ്ഞ ഒരു മാസമായി മുടങ്ങിയതും ദുരന്തബാധിതരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.

മെയ് മാസത്തിനുള്ളില്‍ പണികള്‍ തീര്‍ക്കുമെന്ന് അധികൃതര്‍ വീണ്ടും ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് വീടുകള്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങള്‍. മണ്‍സൂണ്‍ ശക്തിപ്രാപിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യത്തിലും ഇവര്‍ ഭയപ്പെടുകയാണ്.

 

 

The Kerala government’s promise to relocate Mundakkai landslide survivors to the new township by Vishu remains unfulfilled as construction is completed for only 40 out of the 178 planned houses, further worsened by a delay in daily allowances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  2 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  2 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  2 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  2 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  2 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  2 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  2 days ago