HOME
DETAILS

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

  
Web Desk
April 16, 2026 | 8:20 AM

amesh chennithala says cm debate creating unnecessary controversy in congress

കോഴിക്കോട്: പാര്‍ട്ടിയിലെ മുഖ്യമന്ത്രി ചര്‍ച്ചക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ എന്തായാലും സാമൂഹിക മാധ്യമങ്ങളിലൂടെ ഏതെങ്കിലും ചര്‍ച്ച നടത്താനോ ഒന്നും നിന്നിട്ടില്ലെന്നും ഇത്, അനാവശ്യ വിവാദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നമ്മള്‍ ജയിക്കാന്‍ വോട്ട് ചെയ്ത്, ജയത്തിനുവേണ്ടി കാത്തിരിക്കുന്ന ജനത്തിന്റെ മനോവികാരം തകര്‍ക്കാന്‍ മാത്രമെ ഈ വിവാദം  ഉപകരിക്കൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് പറയാനുള്ളത്- അദ്ദേഹം വ്യക്തമാക്കി. താനടക്കം എല്ലാ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ അല്ലല്ലോ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായല്ലല്ലോ കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉണ്ടാകുന്നതെന്ന് പറഞ്ഞ അദ്ദേഹം അന്തിമ തീരുമാനം ഹൈക്കമാന്റിന്റെതാണണെന്നും കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ' സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്'. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

ramesh chennithala criticises the ongoing chief minister discussions within congress, stating that social media will not decide leadership and warning against unnecessary controversy ahead of election results.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  8 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  8 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  8 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  8 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  8 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  8 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  8 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  9 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  9 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  9 days ago