HOME
DETAILS

കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു; പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

  
Web Desk
April 16, 2026 | 11:24 AM

student gets sunburned while playing in school ground at kanhangad

കാഞ്ഞങ്ങാട്: വേനൽച്ചൂട് കടുക്കുന്നതിനിടെ കാഞ്ഞങ്ങാട്ട് സ്കൂൾ വിദ്യാർഥിക്ക് സൂര്യാതപമേറ്റു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് (13) പൊള്ളലേറ്റത്. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജുബൈർ.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. ആദ്യം കാര്യമായ അസ്വസ്ഥതകൾ പ്രകടിപ്പിക്കാതിരുന്ന കുട്ടിയെ പിന്നീട് പരിശോധിച്ചപ്പോഴാണ് പുറത്തും തോളിലുമായി വലിയ രീതിയിൽ പൊള്ളലേറ്റതായി കണ്ടെത്തിയത്. ഉടൻ തന്നെ അജാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

കുട്ടിക്ക് സൂര്യാതപമേറ്റതാണെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രദേശത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉച്ചസമയങ്ങളിൽ (11 AM - 3 PM) കഠിനമായ വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കണം.

ദേഹത്ത് ചുവന്ന തടിപ്പുകളോ പൊള്ളലോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലേക്കും ഇറാഖിലേക്കും ഇനി യാത്ര വേണ്ട; പൗരന്മാർക്ക് യാത്രാവിലക്കുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

bahrain
  •  4 days ago
No Image

'ഇറാന്റെ അഭിലാഷങ്ങൾക്ക് വില നൽകേണ്ടി വരുന്നത് അറബ് രാജ്യങ്ങൾ'; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 days ago
No Image

അബുദബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചു; പ്രവാസികൾക്കും വ്യാപാരികൾക്കും ആശ്വാസം

uae
  •  4 days ago
No Image

54 കാരന്റെ കുറ്റസമ്മതത്തില്‍ നിര്‍ണായക വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം

Kerala
  •  4 days ago
No Image

യുഎഇയിൽ പെട്രോൾ വില വീണ്ടും കൂടിയെങ്കിലും ആഗോള വിപണിയേക്കാൾ ലാഭം; ആശ്വാസമായി ഡീസൽ വിലയിലെ കുറവ്

uae
  •  4 days ago
No Image

ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചു, പിന്നാലെ കൊലപാതകം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

uae
  •  4 days ago
No Image

വഴിയരികില്‍ ഇട്ട കാര്‍ ആക്രി വിലക്ക് വിറ്റ് 21കാരന്‍; ഉടമയറിഞ്ഞത് കൊണ്ടുപോകാന്‍ ക്രെയിനെത്തിയപ്പോള്‍

Kerala
  •  4 days ago
No Image

ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; ലക്ഷങ്ങള്‍ ശമ്പളമുള്ള ഐ.ടി കമ്പനി മാനേജര്‍ പിടിയിൽ, ഇലകള്‍ പാലില്‍ ചേര്‍ത്തും ചമ്മന്തിയാക്കിയും ഉപയോഗിച്ചു

Kerala
  •  4 days ago
No Image

ട്രംപിനെ മോദിക്ക് പേടിയെന്ന് പിണറായി വിജയന്‍; ഇ.ഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ അല്ലെന്ന് ബി.ജെ.പി എം.എല്‍.എ; സഭയില്‍ വാക്‌പോര്

Kerala
  •  4 days ago
No Image

സൗഹാര്‍ദ്ദപരമായി പിരിയാന്‍ ആഗ്രഹിക്കുന്നു; അണ്ണാമലൈ ദേശീയനേതൃത്വത്തോട് പറഞ്ഞതായി റിപ്പോര്‍ട്ട്

National
  •  4 days ago