HOME
DETAILS

കേരളത്തിൽ ചൂട് കഠിനമാകുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട് 

  
Web Desk
April 17, 2026 | 1:17 AM

rising heat in kerala yellow alert issued for 12 districts

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വേനൽ കഠിനമാകുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുമെന്ന സൂചനയെത്തുടർന്ന് ഞായറാഴ്ച വരെയാണ് വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്. 

പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയുമാണ് താപനില പ്രവചിക്കുന്നത്.

വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലെല്ലാം കടുത്ത വേനൽ തുടരുന്ന സാഹചര്യത്തിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും.

ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, സംസ്ഥാനത്തെ ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

The state of Kerala is currently experiencing a severe heatwave, leading the India Meteorological Department (IMD) to issue a yellow alert for 12 districts until Sunday. Temperatures are expected to soar, with Palakkad potentially hitting 40°C, followed by Kollam at 39°C and Kottayam at 38°C. Most other districts are predicted to see temperatures around 37°C, which is 2°C to 3°C above the seasonal average.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  4 days ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  4 days ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  4 days ago
No Image

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

Kerala
  •  4 days ago
No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  4 days ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  4 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  4 days ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  4 days ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  4 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  4 days ago