HOME
DETAILS

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ ഇന്ന് സ്ഥാനമേൽക്കും

  
April 17, 2026 | 6:24 AM

jamalullaili thangal to assume charge as chief kazi of kozhikode today

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ മുഖ്യഖാസിയായി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഇന്ന് സ്ഥാനമേൽക്കും. വൈകുന്നേരം 4.30 ന് മിശ്കാൽ പള്ളി അങ്കണത്തിൽ  സംഘടിപ്പിക്കുന്ന ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മിശ്കാൽ പള്ളി ആക്ടിങ്ങ് പ്രസിഡന്റ്  പി.ഒ ഹാഷിമിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മേയർ ഒ. സദാശിവൻ മുഖ്യാതിഥിയായിരിക്കും.
 
ഡോ. മുഹമ്മദ് അബ്ദുൽ ഹഖീം അസ്ഹരി, സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാൻ മുസ്്ലിയാർ, സാമൂതിരി കേരള വർമ രാജ എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും.

പരമ്പരാഗത രീതിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ സി.ബി.വി സിദ്ധീഖും കൺവീനർ എം.വിറംസി ഇസ്മാഈലും മിശ്കാൽ പള്ളി സെക്രട്ടറി എൻ.ഉമ്മർകോയയും അറിയിച്ചു.
 
വൈകീട്ട് നാലിന്  നിയുക്ത ഖാസിയെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്ന മിശ്കാൽ പള്ളിയിലേക്ക് ഘോഷയാത്രയായി ആനയിക്കും. തുടർന്ന് മിശ്കാൽ പള്ളി അങ്കണത്തിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും.  പ്രധാന ചടങ്ങായ ഖാസിയെ തലപ്പാവ് അണിയിക്കൽ മിശ്കാൽ പള്ളി ആക്ടിങ് പ്രസിഡന്റ് പി.ഒ ഹാഷിം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ സി.ബി.വി സിദ്ധീഖ് ഔദ്യോഗിക വസ്ത്രം കൈമാറും. തുടർന്നു പ്രഖ്യാപനമായി തമ്പേർ മുഴക്കും.
 
ചടങ്ങിന്റെ ഭാഗമായി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടെ ഖാസിമാരുടെ പൂർവകാല ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഖാസി ഫക്രുദ്ധീനിൽനിന്ന് ആരംഭിച്ച് ഈ പരമ്പരയിലെ 23ാമത്തെ ഖാസിയാണ് ജമലുല്ലൈലി തങ്ങൾ.

 

jamalullaili thangal is set to be officially sworn in today as the new chief kazi of kozhikode. the ceremony marks his formal transition into the role, where he will oversee religious leadership and community affairs for the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  5 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  5 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  5 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  5 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  5 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  5 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  5 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  5 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  5 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  5 days ago