നപാം പെണ്‍കുട്ടിയുടെ ചിത്രം നീക്കിയ നടപടിയില്‍ ഫേസ്ബുക്കിന്റെ മാപ്പപേക്ഷ
ഹെല്‍സിന്‍കി: നപാം പെണ്‍കുട്ടിയുടെ ചിത്രം നീക്കിയ നടപടിയില്‍ ഫേസ്ബുക്കിന്റെ മാപ്പപേക്ഷ. ഫേസ്ബുക്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് ആണ് നോര്‍വേ പ്രധാനമന്ത്രി എര്‍ന സോല്ബെര്ഗിനോട് മാപ്പപേക്ഷ നടത്തിയത്. തങ്ങളുടെ നടപടി ശരിയായിരുന്നില്ലെന്നും നഗ്നതാപ്രദര്‍ശനം സംബന്ധിച്ച നയത്തിന്റെ ഭാഗമായാണ് നപാം പെണ്‍കുട്ടിയുടെ ചിത്രം നീക്കിയതെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.
1972 ലെ വിയറ്റ്നാം യുദ്ധത്തിന്റെ കിം എന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് തങ്ങളുടെ പേജില്‍ നിന്ന് ഫേസ്ബുക്ക് നീക്കിയത്. ചരിത്രപരമായി പ്രാധാന്യമുള്ള ചിത്രം നീക്കിയത് മൂലം ഫേസ്ബുക്ക് വലിയ വിമര്‍ശനം നേരിട്ടിരുന്നു. പിന്നാലെ തീരുമാനം പുനപ്പരിശോധിക്കുകയും ചിത്രം വീണ്ടും പേജില്‍ നല്‍കുകയും ചെയ്തു. ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസിലാക്കാതെയാണ് ഫേസ്ബുക്ക് ചിത്രം നീക്കിയത്. നോര്‍വെയിലെ ടെക്കികളിലൊരാളാണ് ഫേസ്ബുക്കിനെതിരേ രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."