HOME
DETAILS

വേനല്‍ കടുത്തു, കുപ്പിവെള്ളവും ഐസും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം...; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

  
Web Desk
April 18, 2026 | 11:10 AM

summer-inspections-bottled-water-ice-safety-kerala-510-notices

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂനിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ 3641 പരിശോധനകളാണ് നടത്തിയത്. 291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിങ്‌സ്, സോഫ്റ്റ് ഡ്രിങ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും രണ്ട് സബ് സ്റ്റാന്റേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. 

കുപ്പി വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളും പരിശോധിച്ചു വരുന്നുണ്ട്. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുന്നതാണ്.

വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂ. കടകളിലും പാതയോരങ്ങളിലും ജ്യൂസ് വില്‍ക്കുന്നവര്‍ ശുദ്ധജലത്തില്‍ നിന്നുള്ള ഐസാണെന്ന് ഉറപ്പ് വരുത്തണം. ആഹാര സാധനങ്ങള്‍ ചൂടുകാലത്ത് പെട്ടെന്ന് കേടാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കണം.

ഭക്ഷണ പാഴ്‌സലില്‍ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

കുപ്പിവെള്ളം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

  • പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം. 
  • കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക. 
  • വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 
  • കടകളില്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക. 
  • കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല. ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

 

Amid intensifying summer heat, authorities in Kerala have launched statewide inspections to ensure the safety of bottled water and ice. As part of the drive, 510 establishments have been issued notices for violations related to hygiene and quality standards. Officials have urged strict compliance to protect public health, especially during the peak summer season when consumption of these products rises significantly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍.ടി.ഒ നേരിട്ട് സ്റ്റിയറിങ് പിടിച്ചു; എറണാകുളത്ത് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി, 60ല്‍ 16 എണ്ണം മാത്രം പാസ്സായി

Kerala
  •  14 days ago
No Image

വിജയലഹരിയില്‍ പരിസരബോധം മറന്നു, ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു; ആലിംഗനശ്രമ വിവാദത്തില്‍ ചെറിയാന്‍ ഫിലിപ്പ്

Kerala
  •  14 days ago
No Image

പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം

National
  •  14 days ago
No Image

പി.എം ശ്രീയിൽ നിയമോപദേശം തേടും: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  14 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സൈനിക, സിവിലിയന്‍, മെഡിക്കല്‍, സാങ്കേതിക വിഭാഗങ്ങളിലെ വിദഗ്ധരെ വിന്യസിച്ച് സഊദി ഭരണകൂടം | Hajj 2026

Saudi-arabia
  •  14 days ago
No Image

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

Kerala
  •  14 days ago
No Image

പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

Kerala
  •  14 days ago
No Image

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

National
  •  14 days ago
No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  14 days ago
No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  14 days ago