HOME
DETAILS
MAL
സി.പി.എം നേതാവും കേര ഫെഡ് മുന്‍ ചെയര്‍മാനുമായ വി പി ശശീന്ദ്രന്‍ അന്തരിച്ചു
April 19, 2026 | 8:13 AM
കൊച്ചി: കേരഫെഡ് മുന്‍ ചെയര്‍മാനും സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അശമന്നൂര്‍ മേതല വൈക്കത്ത് വീട്ടില്‍ വി.പി ശശീന്ദ്രന്‍ (76) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, എ.കെ.ജി മെമ്മോറിയല്‍ എജുക്കേഷണല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, സി.പി.എം പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഓടത്താലി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."