HOME
DETAILS

വയോധികന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്

  
April 19, 2026 | 10:35 AM

elderly-death-mystery-court-orders-exhumation-second-postmortem

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരില്‍ വയോധികന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്.പുലിയൂര്‍ സ്വദേശി യേശുദാസിന്റെ മൃതദേഹമാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. യേശുദാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി മകളും മരുമകളും രംഗത്തെത്തിയതോടെയാണ് ദുരൂഹത നീക്കാന്‍ ശവക്കല്ലറ തുറന്ന് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ചെങ്ങന്നൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. 

ഇക്കഴിഞ്ഞ മാര്‍ച്ച് 24നാണ് പുലിയൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യേശുദാസിന്റെ സംസ്‌കാരം നടന്നത്.പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകളും  മരുമകളും പരാതി നല്‍കുകയായിരുന്നു. 

ഹോം നേഴ്‌സ് വീട്ടില്‍ വച്ച് നല്‍കിയ കേക്ക് കഴിച്ചതിനെ തുടര്‍ന്ന് യേശുദാസ് ബോധരഹിതനായെന്നും പിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. കൂടാതെ യേശുദാസിന്റെ സ്വത്തുക്കള്‍ സഹോദരന്‍ ഗബ്രിയേല്‍ മാമന്റെ പേരിലേക്ക് മാറ്റിയതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. കുടുംബം നല്‍കിയ പരാതിയില്‍ ചെങ്ങന്നൂര്‍ പൊലിസും അന്വേഷണം നടത്തുന്നുണ്ട്. 

പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ കല്ലറയില്‍ നിന്നും പുറത്തെടുക്കാനാണ് കോടതി നിര്‍ദ്ദേശം. ചെങ്ങന്നൂര്‍ തഹസില്‍ദാരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. 

 

In a suspicious elderly death case, the court has ordered the exhumation of the body for a second postmortem examination. The directive comes amid concerns over the initial findings and aims to ensure a thorough forensic investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  16 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  16 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  16 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  16 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  16 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  16 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  16 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  16 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  16 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  16 days ago