സുരക്ഷാ പരിശോധന; സ്ഫോടന ശബ്ദങ്ങൾ കേട്ടാൽ പരിഭ്രമിക്കരുതെന്ന് സൈന്യം
കുവൈത്ത് സിറ്റി: സൈന്യം സുരക്ഷാ പരിശോധനകളും സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കൽ പ്രവർത്തനങ്ങളും തുടരുകയാണ്. കരസേനയിലെ എൻജിനീയറിംഗ് വിഭാഗമാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
ഇതിന്റെ ഭാഗമായി വൈകുന്നേരം 6:00 മണിവരെ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്ന് സൈനിക ആസ്ഥാനം അറിയിച്ചു. ഇവ നിയന്ത്രിത സ്ഫോടനങ്ങളാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.
സ്ഫോടന ശബ്ദങ്ങൾ കേട്ടാലും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, ഇത് മുൻകരുതൽ നടപടികളുടെ ഭാഗമാണെന്നും സൈന്യം അറിയിച്ചു.
The Kuwaiti Army is carrying out controlled operations to dispose of unexploded ordnance on April 21. Authorities said residents may hear explosion sounds until 6 PM and reassured the public that these are safe, precautionary measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."