HOME
DETAILS

ഗെയ്‌ലും,സച്ചിനും പിന്നിൽ; ഐപിഎല്ലിൽ സായ് സുദർശന്റെ 'വിശ്വരൂപം', റെക്കോർഡുകൾ തകർത്ത് പുതിയ ചരിത്രം

  
Web Desk
April 24, 2026 | 3:48 PM

sai sudharsan fastest to 2000 ipl runs breaks chris gayle and sachin tendulkar records with rcb century

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിന്റെ താളുകളിൽ സ്വന്തം പേര് സ്വർണ്ണലിപികളാൽ എഴുതിച്ചേർത്ത് ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ താരം, ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡും സ്വന്തമാക്കി. ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സായ് സുദർശൻ തകർത്തത്.

ചിന്നസ്വാമിയിൽ സെഞ്ച്വറി തിളക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി സായ് സുദർശൻ വിസ്മയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. 58 പന്തിൽ നിന്ന് 100 റൺസ് തികച്ച താരത്തിന്റെ ഇന്നിംഗ്‌സിൽ 11 ഫോറുകളും 5 സിക്‌സറുകളും ഉൾപ്പെടുന്നു. സായ് സുദർശന്റെ ഐപിഎൽ കരിയറിലെ മൂന്നാം സെഞ്ച്വറിയാണിത്.

ഗെയ്‌ലിനെ വെട്ടി സായ്; റെക്കോർഡുകളുടെ തമ്പുരാൻ

കേവലം 47 ഇന്നിംഗ്‌സുകളിൽ നിന്നാണ് സായ് സുദർശൻ 2000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 48 ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇൻഡീസ് കരുത്തൻ ക്രിസ് ഗെയ്‌ൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ (63 ഇന്നിംഗ്‌സ്), നിലവിലെ ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് (57 ഇന്നിംഗ്‌സ്) എന്നിവരെല്ലാം സായ്ക്ക് ഏറെ പിന്നിലായി.

ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ചവർ 

  1. സായ് സുദർശൻ 47 ഇന്നിംഗ്‌സ്
  2. ക്രിസ് ഗെയ്‌ൽ    48 ഇന്നിംഗ്‌സ്
  3. ഷോൺ മാർഷ്    52 ഇന്നിംഗ്‌സ്
  4.  ഋതുരാജ് ഗെയ്‌ക്‌വാദ് 57 ഇന്നിംഗ്‌സ്
  5. കെ.എൽ രാഹുൽ 60 ഇന്നിംഗ്‌സ്
  6. യശ്വസി ജെയ്‌സ്വാൾ 62 ഇന്നിംഗ്‌സ്
  7. സച്ചിൻ ടെണ്ടുൽക്കർ 63 ഇന്നിംഗ്‌സ്

സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഐപിഎല്ലിലെ വിശ്വസ്തനായ ബാറ്ററായി മാറിക്കഴിഞ്ഞ സായ് സുദർശൻ, വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീം സെലക്ടർമാരുടെ വാതിലിലും ഈ പ്രകടനത്തിലൂടെ ശക്തമായി മുട്ടുകയാണ്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍ 

സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍) വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, രാഹുല്‍ തിവാട്ടിയ, റാഷിദ് ഖാന്‍, മാനവ് സുതാര്‍, കഗിസോ റബാദ, മുഹമ്മദ് സിറാജ്. 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍ 

വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം ദാര്‍. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോടും ഷിഗെല്ല; പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  8 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  8 days ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  8 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  8 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  8 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  8 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  8 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  8 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  8 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  8 days ago