HOME
DETAILS

മർദനമേറ്റ ദർസ് വിദ്യാർഥികളെ പ്രതിക്കൂട്ടിലാക്കാൻ നീക്കം: സ്ഥാപനത്തിനെതിരേ വ്യാജ ഭീകരവാദ ആരോപണവുമായി ഹിന്ദു ഐക്യവേദി

  
Web Desk
April 25, 2026 | 7:19 AM

assaulted students under fire hindu aikya vedi seeks central probe into institution over terror links

കോഴിക്കോട്: ചെറുവണ്ണൂരിൽ ദർസ് വിദ്യാർഥികളെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ച സംഭവത്തിൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിനെതിരേ വ്യാജ ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി. മർദനമേറ്റ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം കുട്ടികളെ ഭീകരവാദികളാക്കി മാറ്റുകയാണെന്നതുൾപ്പെടെയുള്ള വ്യാജ ആരോപണങ്ങളാണ് പടച്ചുവിട്ടിരിക്കുന്നത്. 

സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സും സ്ഥാപനത്തിന്റെ ഭീകരവാദ ബന്ധങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 29-ന് ചെറുവണ്ണൂരിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി പറയുന്നു. സംസ്ഥാന മുഖ്യരക്ഷാധികാരി ശശികല പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യാതൊരു തെളിവുമില്ലാതെയാണ് സ്ഥാപനത്തിനെതിരെ ഹിന്ദു ഐക്യവേദി വ്യാജ ആരോപണം ഉന്നയിക്കുന്നത്

ദർസ് സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രധാന ആരോപണം. സ്ഥാപനത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിൽ കുട്ടിക്കടത്ത് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. അടിസ്ഥാന രഹിതമായി സൈനികന്റെ വീടാക്രമിച്ച്  കള്ളക്കേസിൽ കുടുക്കിയതായും ആരോപിക്കുന്നുണ്ട്. നാട്ടിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്നതായും ഹിന്ദു ഐക്യവേദി ആരോപിച്ചു. കുട്ടികളെ ഭീകരവാദത്തിലേക്ക് നയിക്കുന്ന ഇത്തരം വിവാദ സ്ഥാപനങ്ങളുടെ മതഭീകര ബന്ധങ്ങൾ പുറത്തുകൊണ്ടുവരണം എന്നാണ് ഹിന്ദു ഐക്യവേദി നേതൃത്വം പറയുന്നത്.

കഴി‍ഞ്ഞ ഏപ്രിൽ 16-ന് രാത്രി ചെറുവണ്ണൂർ പള്ളി ദർസിലെ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമിൽ, അബ്ദുൽ ഹാദി എന്നിവരെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, സുരേഷ് പഴയ മഠത്തിൽ എന്നിവർ ചേർന്ന് അതിക്രൂരമായി മർദിക്കുകയായിരുന്നു. ദർസിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി സമീപത്തെ വീട്ടുമതിലിൽ ചുവരെഴുതാൻ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അനുവാദം വാങ്ങിയാണ് എത്തിയതെന്ന് പറഞ്ഞിട്ടും വിദ്യാർഥികളെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

തങ്ങളെ തടഞ്ഞുനിർത്തി ചെമ്പ് വള ഉപയോഗിച്ചാണ് ക്രൂരമായി മർദിച്ചത് എന്ന് വിദ്യാർഥികൾ പൊലിസിന് മൊഴി നൽകിയിരുന്നു. വർഗീയ പരാമർശങ്ങൾ നടത്തിയെന്നും വിദ്യാർഥികളുടെ രക്ഷിതാക്കൾ പൊലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, സുരേഷ് പഴയ മഠത്തിൽ എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

Following the alleged assault on Daras students in Cheruvannur, the Hindu Aikya Vedi has raised serious allegations against the educational institution



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  2 days ago
No Image

ബജറ്റവതരണം തുടങ്ങി; സാമ്പത്തിക ബാധ്യതകള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  2 days ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  2 days ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  2 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  2 days ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  2 days ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  2 days ago