HOME
DETAILS

വിവാഹ വാഗ്ദാനം നൽകി പീഡനം: ഗർഭിണിയായതോടെ യുവതിയെ കൈവിട്ടു; 19-കാരനായ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ

  
April 26, 2026 | 12:11 PM

marriage promise and sexual assault youth abandons woman after she becomes pregnant 19-year-old engineering student arrested

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 19-കാരൻ പൊലിസ് പിടിയിൽ. ചാത്തമംഗലം ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. എൻജിനീയറിങ് വിദ്യാർഥിയായ പ്രതി, യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

യുവതിയുമായി പ്രണയത്തിലായിരുന്ന അഭിനവ്, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള അപ്പാർട്ട്മെന്റിലും, പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു.

യുവതി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിജീവിതയുടെ വീട്ടുകാർ അഭിനവിന്റെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ യുവാവും കുടുംബവും വിവാഹത്തിൽ നിന്ന് സന്ദർഭോചിതമായി പിന്മാറുകയും യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലിസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത കുന്ദമംഗലം പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

An engineering student was arrested in Kozhikode for allegedly raping a woman under the pretext of marriage. After the victim became pregnant, the 19-year-old and his family reportedly backed out of their promise to marry her. Following a formal complaint, the Kunnamangalam police took the youth into custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ കുതിപ്പിന് ഇനി 'വോയ ഫ്രീ'; അത്യാധുനിക ആഡംബര ഇലക്ട്രിക് വാഹനം പട്രോളിംഗ് നിരയിലേക്ക്

uae
  •  2 hours ago
No Image

ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനിക താവളങ്ങൾക്ക് കനത്ത നാശം; പുനരുദ്ധാരണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് റിപ്പോർട്ട്

International
  •  2 hours ago
No Image

എഐ സാങ്കേതികവിദ്യ മോഷ്ടിക്കുന്നു! ചൈനീസ് കമ്പനികൾക്കെതിരെ നയതന്ത്ര നീക്കവുമായി അമേരിക്ക; ആഗോളതലത്തിൽ പ്രതിസന്ധി

International
  •  2 hours ago
No Image

വയനാട്ടിൽ പാചകവാതകത്തിന് അമിതവിലയും കടുത്ത ക്ഷാമവും: ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്; സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

മസ്തിഷ്ക കാൻസർ ചികിത്സയിൽ വിപ്ലവം; 'സ്മാർട്ട് തന്മാത്രകൾ' വികസിപ്പിച്ച് അബുദബിയിലെ ഗവേഷകർ

uae
  •  3 hours ago
No Image

അലുവ അതുൽ വധക്കേസ്: ഗൂഢാലോചനയിൽ പങ്കുള്ള ഒരാൾ കൂടി പൊലിസിന്റെ വലയിൽ

Kerala
  •  3 hours ago
No Image

ഡോക്ടറായ ഭാര്യയെ കൊന്ന് പെട്ടിയിലാക്കി സിമന്റൊഴിച്ച് ഒളിപ്പിച്ച് ഭർത്താവ്; പ്രതിക്കായി വലവിരിച്ച് പൊലിസ്

crime
  •  3 hours ago
No Image

തിളങ്ങുന്ന ചർമ്മം വേണോ? പ്രഭാതഭക്ഷണത്തിൽ മാറ്റം വരുത്താം; വിഭവങ്ങൾ പങ്കുവെച്ച് പ്രമുഖ ഡെർമറ്റോളജിസ്റ്റ്

National
  •  3 hours ago
No Image

വാട്സാപ്പ് മെസേജിൽ വീണ് വീട്ടമ്മമാർ; പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  3 hours ago
No Image

'ഞാൻ ഈ മനുഷ്യനെ സ്നേഹിക്കുന്നു'; ദുബൈയിലെ റെസ്റ്റോറന്റിൽ അപ്രതീക്ഷിത സന്ദർശനവുമായി ശൈഖ് മുഹമ്മദ്, അതിശയിച്ച് താമസക്കാർ

uae
  •  4 hours ago